CinemaGeneralLatest NewsMollywoodNEWS

‘നിങ്ങൾ ചെയ്യുന്നത് ഒരു കുറ്റകൃത്യമാണ്’: മുന്നറിയിപ്പ് നൽകി പൃഥ്വിരാജ്

കൊച്ചി: ജോൺ 30 നു ആമസോൺ പ്രൈമിൽ റിലീസ് ആയ ഏറ്റവും പുതിയ പൃഥ്വിരാജ് ചിത്രമാണ് കോൾഡ് കേസ്. ചിത്രത്തിന്റെ ക്ലൈമാക്‌സും മറ്റു പ്രധാന പോയിന്റുകളും പുറത്തുവിടുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി നടൻ പൃഥ്വിരാജ്. മറ്റൊരാളുടെ ത്രില്‍ നശിപ്പിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ ചിത്രത്തിലെ ക്ലൈമാക്‌സും മറ്റു പ്രധാന പോയിന്റുകളും പുറത്തുവിടുന്നത് കുറ്റകൃത്യം തന്നെയാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ആമസോണ്‍ പ്രൈം പുറത്തുവിട്ട വീഡിയോയിലായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം

‘നിങ്ങള്‍ ഒരു കുറ്റകൃത്യം ചെയ്യുന്നത് വരെയോ മറ്റൊരാളുടെ കുറ്റകൃത്യത്തില്‍ ഭാഗമാകുന്നത് വരെയോ കുറ്റകൃത്യം എന്ന നാലക്ഷര വാക്കിന് നിങ്ങളുടെ ജീവിതത്തില്‍ യാതൊരു പ്രസക്തിയുമില്ല. നിഗൂഢമായ ഒരു ത്രില്ലര്‍ സിനിമ കണ്ടിട്ട്, മറ്റൊരാളുടെ ത്രില്‍ നശിപ്പിക്കുമെന്ന് അറിഞ്ഞുകൊണ്ട് ആ സിനിമയുടെ ക്ലൈമാക്‌സോ മറ്റു ട്വിസ്റ്റുകളോ വെളിപ്പെടുത്തുന്നത് ഒരു കുറ്റകൃത്യമാണ്. സംസാരിക്കുന്നതിന് മുന്‍പ് രണ്ട് വട്ടം ആലോചിക്കുക, മറ്റൊരാളുടെ കോള്‍ഡ് കേസ് ത്രില്‍ നശിപ്പിക്കാതിരിക്കുക,’ പൃഥ്വിരാജ് വീഡിയോയില്‍ പറയുന്നു.

Also Read:ദിലീഷ് പോത്തന്റെയും ശ്യാം പുഷ്കരന്റെയും സിനിമകൾക്ക് ആവർത്തന വിരസതയുണ്ട്: കനി കുസൃതി

ചിത്രത്തിന്റെ സുപ്രധാന ട്വിസ്റ്റുകള്‍ വെളിപ്പെടുത്തി കൊണ്ടുള്ള പല പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മുന്നറിയിപ്പുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെ രംഗത്ത് വന്നത്. ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. അരുവി ഫെയിം അഥിതി ബാലനാണ് ചിത്രത്തിലെ നായിക. പ്ലാന്‍ ജെ സിനിമയുടെ ബാനറില്‍ ജോമോന്‍ ടി ജോണ്‍ ഷമീര്‍ മുഹമ്മദ്, ആന്റോ ജോസഫ് ഫിലിം കമ്പനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button