BollywoodGeneralLatest NewsMovie GossipsNEWSSocial Media

ആർക്കും അറിയാത്ത ബോളിവുഡ് താര സുന്ദരിമാരുടെ പ്രണയങ്ങൾ ?

ബോളിവുഡില്‍ ചിലര്‍ വളരെ രഹസ്യമായി ഇപ്പോഴും പ്രണയിക്കുന്നുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്

ബോളിവുഡ് താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം ചർച്ച ചെയ്യപ്പെടാറുണ്ട്. എത്രമാത്രം സ്വകാര്യത സൂക്ഷിച്ചാലും താരങ്ങളുടെ പ്രണയം പരസ്യമാകാറുണ്ട്. എന്നാല്‍ ബോളിവുഡില്‍ ചിലര്‍ വളരെ രഹസ്യമായി ഇപ്പോഴും പ്രണയിക്കുന്നുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അതിന് ഉദാഹരണമായിരുന്നു അടുത്തിടയിൽ നടന്ന നടി യാമി ഗൗതമിന്റെയും ആദിത്യയുടെയും വിവാഹം. ഇരുവരും ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. ഇപ്പോഴിതാ അതുപോലെ നടിമാരായ ​ജാക്ക്വിലിന്‍ ഫെര്‍ണാണ്ടസ്, ​മിനിഷ ലംപ, ​മൗനി റോയ്, ശ്രദ്ധ കപൂ‍ര്‍ എന്നിവരും രഹസ്യമായി പ്രണയിച്ചു കൊണ്ടിരിക്കുന്നവെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ആയ റോഹന്‍ ശ്രേഷ്ടയുമായി ശ്രദ്ധ കപൂര്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ഏറെ നാളായി പ്രചരിയ്ക്കുന്നുണ്ട്. എന്നാല്‍ ഇരുവരും അത് സമ്മതിച്ചിട്ടില്ല. ശ്രദ്ധ കപൂറിന്റെ പ്രണയത്തെ കുറിച്ച് ശക്തി കപൂറിനോട് ചോദിച്ചപ്പോള്‍, ‘റോഹനെ വിവാഹം ചെയ്യും എന്ന് ശ്രദ്ധ ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ല. എന്നെ സംബന്ധിച്ച് അവര്‍ ഇരുവരും കളിക്കൂട്ടുകാരാണ്’ എന്നായിരുന്നു പ്രതികരണം. എന്നാൽ ഇരുവരും രഹസ്യമായി കാണാറുണ്ട് എന്നൊക്കെയാണ് റിപ്പോർട്ടുകൾ.

ജാക്ക്വിലിന്‍ ഫെര്‍ണാണ്ടസും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും തമ്മിലുള്ള പ്രണയവും ബ്രേക്കപ്പും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ താരം സൗത്ത് ഇന്ത്യക്കാരനായ ഒരു വ്യവസായിയുമായി പ്രണയത്തിലാണെന്നാണ് ഗോസിപ്പുകൾ വരുന്നത്. ഇരുവരുടെയും വിവാഹം ഉടൻ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

2015 ല്‍ ആയിരുന്നു മിനിഷയുടെയും റയാന്‍ തം എന്നയാളുടെയും വിവാഹം. 2020 ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു. വിവാഹ മോചനത്തെ കുറിച്ച് സംസാരിക്കവെ താന്‍ മറ്റൊരു പ്രണയ ബന്ധത്തിലാണെന്ന് നടി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാള്‍ ആളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഒന്നും പറയാന്‍ തയ്യാറായില്ല.

shortlink

Related Articles

Post Your Comments


Back to top button