കാലാപാനിയിൽ മോഹന്‍ലാലിനൊപ്പം വരെ വേഷമിട്ട ജൂനിയർ ആർട്ടിസ്റ്റിനെ പരിചയപ്പെടുത്തി നടി സുരഭി ലക്ഷ്മി. സ്ഥിരമായി ഡീസലടിക്കാൻ പോകുന്ന പമ്പിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം ഒരുകാലത്തെ ജൂനിയർ ആർടിസ്റ്റാണെന്ന് സുരഭിക്ക് പോലും അറിയില്ലായിരുന്നു. ഇദ്ദേഹം തന്നെയാണ് ഇക്കാര്യം സുരഭിയോട് പറഞ്ഞത്.
ജൂനിയർ ആർടിസ്റ്റായിരുന്നുവെന്ന് സ്വയം പരിചയപ്പെടുത്തിയ ഇദ്ദേഹം കാലാപാനിയിലും ഏകലവ്യനിലും ഗോഡ് ഫാദറിലുമാെക്കെ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ടെന്നും പറയുന്നു. കാലാപാനിയിൽ മോഹൻലാലിന്റെ കൂടെ അടിമകളായി പോവുന്നതിൽ ഒരാളായാണ് താൻ അഭിനയിച്ചതെന്നും ഇദ്ദേഹം പറഞ്ഞു.
പിന്നീട് ഗൾഫിൽ പോയി. തിരിച്ച് വന്നപ്പോൾ സിനിമയും സിനിമക്കാരും മാറി. വരം എന്ന ഒരു സിനിമ പിടിച്ചെങ്കിലും അത് പൊട്ടിപ്പോയെന്നും പറയുന്ന ഈ കലാകാരൻ എന്തെങ്കിലും ചെറിയ വേഷമുണ്ടെങ്കിൽ പറയണമെന്നും സുരഭിയോട് പറയുന്നുണ്ട്.. വാടകയ്ക്കോ ഷൂട്ടിങ്ങിനോ വീടെന്തെങ്കിലും വേണമെങ്കിലും പറയണമെന്നും ഇദ്ദേഹം പറയുന്നു.
https://www.facebook.com/watch/SurabhiLakshmiActress/
Post Your Comments