ഭർത്താവും ടിവി താരവുമായ കരൺ മെഹ്റക്കെതിരെ പരാതിയുമായി നടി നിഷ. അക്കൗണ്ടിൽ നിന്നും അനുവാദം കൂടാതെ പണം പിൻവലിച്ചുവെന്ന നിഷയുടെ പരാതിയിൽ കരൺ മെഹ്റക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മുംബൈ പൊലീസാണ് താരത്തിനെതിരെ കേസെടുത്തത്. തന്റെ അനുവാദം ഇല്ലാതെ അക്കൗണ്ടിൽ നിന്നും ഒരു കോടി ർറോപ പിൻവലിച്ചു എന്നാണ് നിഷയുടെ പരാതി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിഷ കരണിനെതിരെ പരാതി നൽകിയത്. താരത്തിന് പുറമെ ബന്ധുക്കളായ ബേല മെഹ്റ, കുനാൽ മെഹ്റ എന്നിവരും കേസിൽ പ്രതികളാണ്.
2012ലാണ് കിരണും നിഷയും വിവാഹിതരായത്. ഇരുവർക്കും നാല് വയസ്സുള്ള ഒരു മകനുമുണ്ട്.
Post Your Comments