CinemaGeneralMollywoodNEWS

റിലീസാകാനുള്ള ആറാട്ടില്‍ ലാലേട്ടനൊപ്പവും സീനുകളുണ്ട്: പുതിയ വിശേഷങ്ങള്‍ പറഞ്ഞു സ്മിനു സിജോ

ആദ്യ സിനിമയായ സ്കൂള്‍ ബസില്‍ സീറ്റ് കിട്ടുന്നത് കൂട്ടുകാരി ഷാന്റി വഴിയാണ്

‘കെട്ട്യോളാണന്‍റെ മാലാഖ’ എന്ന ചിത്രത്തില്‍ ആസിഫ് അലി ചെയ്ത ‘സ്ലീവാച്ചന്‍’ എന്ന കഥാപാത്രത്തിന്റെ മൂത്ത സഹോദരിയായി വേഷമിട്ട നടി ഇന്ന് മലയാള സിനിമയിലെ തിരക്കേറിയ നടിമാരില്‍ ഒരാളായി മാറി കഴിഞ്ഞു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ‘സ്കൂള്‍ ബസ്’ എന്ന സിനിമയിലൂടെ തുടക്കം കുറിച്ച സ്മിനു സിജോ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്.

നടി സ്മിനു സിജോയുടെ വാക്കുകള്‍

‘ദി പ്രീസ്റ്റിന്റെ ചിത്രീകരണത്തിനെത്തിയപ്പോള്‍ മമ്മുക്ക നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. ‘എടോ കഴിഞ്ഞ ദിവസം തന്റെ സിനിമ കണ്ടു ഡയലോഗ് ഡെലിവെറി കൊള്ളാം’ എന്നു പറഞ്ഞത് കേട്ടപ്പോള്‍ തോന്നിയ സന്തോഷം. റിലീസാകാനുള്ള ആറാട്ടില്‍ ലാലേട്ടനൊപ്പവും സീനുകളുണ്ട്. ഇതൊക്കെ സ്വപ്നത്തിനപ്പുറമുള്ള നേട്ടങ്ങളാണ്.  ഞാന്‍ പ്രകാശനില്‍ ശ്രീനിയേട്ടന്‍റെ ഭാര്യയായി. കുടുംബ സുഹൃത്ത് കൂടിയാണ് ശ്രീനിവാസന്‍. നായാട്ടില്‍ ജോജുവിന്റെ ഭാര്യയായി അഭിനയിച്ചു. ഒപ്പം അഭിനയിക്കുന്നവരെല്ലാം പല പുതിയ കാര്യങ്ങളും പറഞ്ഞു തന്നു സപ്പോര്‍ട്ട് ചെയ്യാറുണ്ട്. ആദ്യ സിനിമയായ സ്കൂള്‍ ബസില്‍ സീറ്റ് കിട്ടുന്നത് കൂട്ടുകാരി ഷാന്റി വഴിയാണ്. ഷാന്റിയുടെ സുഹൃത്താണ് റോഷന്‍ ആന്റ്രൂസിന്‍റെ സഹസംവിധായകന്‍ ആന്റണി സോണി. പുതിയ സിനിമയിലേക്ക് ആളെ അന്വേഷിക്കുന്നു എന്നറിഞ്ഞു ഷാന്റിയാണ് എന്‍റെ ഫോട്ടോ കാണിച്ചത്. അതും ഞാനറിയാതെ. കുടുംബം നല്‍കിയ ധൈര്യമാണ് അഭിനയിക്കാം എന്ന തീരുമാനത്തിലെത്തിച്ചത്. പക്ഷേ ചിത്രീകരണത്തിന്റെ തലേദിവസം പേടിച്ചു പനിക്കുകയും ചെയ്തു’.

shortlink

Related Articles

Post Your Comments


Back to top button