GeneralLatest NewsMollywoodNEWS

ആരാധനാലയങ്ങളിൽ കാണിക്ക, നേർച്ച, സ്കൂളില് ഫീസ്, വിവാഹത്തിൽ സ്ത്രീധനം: പണത്തിന്റെ നിരവധി പേരുകളുമായി സന്തോഷ് പണ്ഡിറ്റ്

ഇത്രയധികം പേരുകളിൽ ഇത്രയധികം കുഴപ്പങ്ങളുണ്ടാക്കുന്ന വേറൊരു സാധനം ഭൂമിയിൽ ഇല്ല എന്നതാണ് സത്യം ..

കൊച്ചി : സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ നിലപാടുകളും ചിന്തകളും പങ്കുവയ്ക്കുന്ന താരം പണത്തിന്റെ നിരവധി പേരുകളുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ. പണം അത് ഉപയോഗിക്കുന്ന ഇടത്തിനു അനുസരിച്ചു മാറുന്ന പേരുകൾ പങ്കുവയ്ക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.

പണ്ഡിറ്റിന്ടെ വചനങ്ങളും, ബോധോദയങ്ങളും

കാര്യങ്ങളെ കാണുന്ന രീതി നല്ലതാണെങ്കില്, നിങ്ങളുടെ കണ്ണുകള് ഈ ലോകത്തെ മനോഹരമായ് നിങ്ങള്ക്ക് കാണിച്ചു തരും. മറിച്ച് നല്ല രീതിയില് മനോഹരമായ് നിങ്ങള്ക്ക് സംസാരിക്കുവാ൯ കഴിവുണ്ടെങ്കില്, നിങ്ങളുടെ നാവ് കാരണം ഈ ലോകം മുഴുവ൯ നിങ്ങളെ സ്നേഹിക്കും.

read also: ഒറ്റപ്പെടലില്‍ നിന്നും മോചനം നേടാന്‍ നടത്തിയ രണ്ടാം വിവാഹവും പരാജയപ്പെട്ടു: ദേവി

പലരും ജീവിക്കുന്നത് തന്നെ പണം ഉണ്ടാക്കുവാനാണോ എന്ന് അവരുടെ പല പ്രവ൪ത്തികളും കാണുമ്പോള് നമ്മുക്ക് തോന്നാം. യഥാ൪ത്ഥത്തില് നമ്മുക്ക് ജീവിക്കുവാ൯ പണം വേണം, പക്ഷേ ജീവിക്കുന്നതേ പണത്തിനാകരുത്. പണത്തിന് നിരവധി പേരുകളുണ് ഉള്ളത്.

ആരാധനാലയങ്ങളിൽ ‘കാണിക്ക’ ‘നേർച്ച ‘ എന്നാണ് പണത്തിനെ വിളിക്കുക.
സ്കൂളില് ‘ഫീസ് ‘ എന്നാണ് പറയുക. വിവാഹത്തില് ‘ സ്ത്രീധനം ‘ വിവാഹമോചനത്തിൽ ‘ജീവനാംശം’ എന്നൊക്കെ പറയും. അപകടത്തിൽ മരണപ്പെട്ടാൽ /വൈകല്യം സംഭവിച്ചാൽ
‘നഷ്ടപരിഹാരം’ ദരിദ്രന് കൊടുത്താൽ ‘ഭിക്ഷ ‘ തിരിച്ചു തരണമെന്ന് പറഞ്ഞ് ആർക്കെങ്കിലും കൊടുത്താൽ ‘കടം’ പാർട്ടിക്കാർക്ക്‌ ‘പിരിവ് ‘ അനാഥാലയങ്ങൾക്ക് ‘സംഭാവന ‘ കോടതിയിൽ ‘ പിഴ ‘ സർക്കാർ എടുത്താൽ ‘നികുതി’ ജോലി ചെയ്താൽ ‘ശമ്പളം’ വേല ചെയ്താൽ ‘കൂലി ‘
വിരമിച്ച ശേഷം ‘പെൻഷൻ ‘ തട്ടിക്കൊണ്ടുപോകുന്നവർക്ക് മോചനദ്രവ്യം’ ഹോട്ടൽ ജോലിയിൽ ‘ടിപ്പ് ‘

ബാങ്കിൽ നിന്ന് കടം വാങ്ങുമ്പോൾ ‘വായ്പ’ തൊഴിലാളികൾക്ക് ‘വേതനം നിയമവിരുദ്ധമായി വാങ്ങിയാൽ കൈക്കൂലി’ പണമില്ലാത്തവൻ പിണം പണത്തിൻമേൽ പരുന്തും പറങ്കൂല … എന്നിങ്ങനെ പഴഞ്ചൊല്ലുകൾ വേറെയും …

ഇത്രയധികം പേരുകളിൽ ഇത്രയധികം കുഴപ്പങ്ങളുണ്ടാക്കുന്ന വേറൊരു സാധനം ഭൂമിയിൽ ഇല്ല എന്നതാണ് സത്യം ..

(വാല് കഷ്ണം…*ചേർത്തു നിർത്താൻ ആളുണ്ടായിട്ട് കാര്യമില്ല. ചേർന്നു പോവുന്ന മനസ്സു കൂടി വേണം. അല്ലെങ്കിൽ എത്ര ചേർന്ന് നടന്നാലും ഒറ്റപ്പെട്ടപോലെയാകും*.
കരയുമ്പോള് നിങ്ങളുടെ കണ്ണീര് തുടക്കുവാ൯ സന്തോഷ് പണ്ഡിറ്റിനെ പോലെ ഒരാള് ഉണ്ടെങ്കില്, നിങ്ങള് ചിലപ്പോള് കരഞ്ഞതിന്ടെ കാരണം പോലും മറന്നു പോകും..അതാണ്..)
Pl comment by Santhosh Pandit (മറയില്ലാത്ത വാക്കുകൾ മായമില്ലാത്ത പ്രവർത്തികൾ, ആയിരം സംസ്‌കാരിക നായക൯മാർക് അര പണ്ഡിറ്റ്)

shortlink

Related Articles

Post Your Comments


Back to top button