
ബാലതാരമായി എത്തി പിന്നീട് നായികയായി തിളങ്ങിയവരാണ് കാവ്യ മാധവനും സനുഷ സന്തോഷും. ഇപ്പോഴിതാ, കാവ്യ മാധവനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് ഓർമ്മകൾ കുറിക്കുകയാണ് സനുഷ. കാണുമ്പോഴെല്ലാം തന്നെയും അനിയനെയും സ്നേഹത്തോടെ ചേർത്തുപിടിക്കുകയും പെരുമാറുകയും ചെയ്യുന്ന ചേച്ചിയാണ് കാവ്യയെന്ന് സനുഷ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
‘പെരുമഴക്കാലം സിനിമ പൂര്‍ത്തിയാക്കിയ ഉടന്‍ എടുത്ത ഫോട്ടോയാണിത്. നിങ്ങള്‍ക്കൊക്കെ അറിയാവുന്നതു പോലെ എന്റെ അമ്മയുടെ നാട്ടുകാരിയാണ് അവര്‍, നീലേശ്വരം. ഒരേ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്ന ചിലര്‍ക്കിടയില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളൊന്നും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ലെന്ന് അഭിമാനത്തോടെ എനിക്ക് പറയാാകും. കാണുമ്ബോഴെല്ലാം എന്നോടും അനിയനോടും വളരെ സ്നേഹത്തോടെ പെരുമാറുന്ന ഒരു സഹോദരിയാണ്, കാവ്യ’. സനുഷ പറയുന്നു.
Also Read:ഗർഭകാല വസ്ത്രങ്ങൾ വില്പനയ്ക്ക് വച്ച് അനുഷ്ക ശർമ്മ
നേരത്തെ, ദിലീപുമൊത്തുള്ള അഭിനയ അനുഭവത്തെ കുറിച്ചും സനുഷ പങ്കുവെച്ചിരുന്നു. നിരവധി സിനിമകളിൽ ദിലീപിന്റെ മകളായി അഭിനയിച്ച് പിന്നീട് മിസ്റ്റര്‍ മരുമകന് അടക്കമുള്ള സിനിമകളില്‍ അദ്ദേഹത്തിന്റെ നായികയായി അഭിനയിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമാണ് എന്ന് സനുഷ പറയുന്നു. ദിലീപേട്ടനെ കുറിച്ച് നിങ്ങള്‍ എന്തൊക്കെ നെഗറ്റീവു പറഞ്ഞാലും, അദ്ദേഹം തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ വ്യക്തികളില്‍ ഒരാളാണെന്നും ദിലീപേട്ടനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയ ഒരു ഭാഗ്യമായി കരുതുന്നവെന്നും താരം വ്യക്തമാക്കിയിരുന്നു.
Post Your Comments