GeneralLatest NewsMollywoodNEWSSocial Media

ഒളിമ്പിക്‌സ് യോഗ്യത നേടിയ നീന്തൽ താരം സാജൻ പ്രകാശിനെ അഭിനന്ദിച്ച് മോഹൻലാൽ

സാജൻ പ്രകാശിന്റെ ചിത്രവും മോഹൻലാൽ ആശംസകൾക്കൊപ്പം പങ്കുവെച്ചു

ഒളിമ്പിക്‌സ് യോഗ്യത നേടിയ മലയാളി നീന്തൽ താരം സാജൻ പ്രകാശിനെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. സാജൻ കേരളീയനാണ് എന്നതും അഭിമാനിക്കാനുള്ള മറ്റൊരു കാരണമാകുന്നുവെന്നും മോഹൻലാൽ കുറിച്ചു. സാജൻ പ്രകാശിന്റെ ചിത്രവും മോഹൻലാൽ ആശംസകൾക്കൊപ്പം പങ്കുവെച്ചു.

‘ഒളിമ്പിക്‌സിൽ എ സ്റ്റാൻഡേർഡ് യോഗ്യത നേടിയ ആദ്യ ഇന്ത്യക്കാരനായ സാജൻ പ്രകാശിന് അഭിനന്ദനങ്ങൾ. കേരളത്തിൽ നിന്നുള്ള വ്യക്തിയാണ് താങ്കൾ എന്നത് ഈ നേട്ടത്തിൽ അഭിമാനിക്കാൻ മറ്റൊരു കാരണമാകുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു‘, എന്നാണ് മോഹൻലാൽ കുറിച്ചത്.

https://www.facebook.com/ActorMohanlal/posts/356210382538900

ഒളിമ്പിക്സിന് നേരിട്ട് യോ​ഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമാണ് 27കാരനായ സജൻ. റോമിൽ നടന്ന യോ​ഗ്യതാ ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയാണ് സജൻ ഒളിമ്പിക്സിന് നേരിട്ട് യോ​ഗ്യത നേടുന്നവരുടെ എ വിഭാഗത്തിലെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button