GeneralLatest NewsMollywoodNEWS

ലക്ഷ്യബോധത്തോടെ മുന്നേറുന്ന വനിതകള്‍ക്ക് കൂടി ചീത്തപ്പേര് ഉണ്ടാക്കുന്ന കുറച്ച്‌ ഫെമിനിച്ചികള്‍: മറുപടിയുമായി മഞ്ജു

കഥാപാത്രങ്ങള്‍ ജീവിതമല്ലല്ലോ. അതിന്റെ ഒന്നും പേര് മഞ്ജു എന്നും അല്ല

 കൊച്ചി : കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് മഞ്ജു സുനിച്ചന്‍. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ടെലിവിഷൻ രംഗത്ത് എത്തിയ മഞ്ജു സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ്. എസ് ഐയായ ആനി ശിവയെ അഭിനന്ദിച്ചുകൊണ്ടു താരം പങ്കുവച്ച ഒരു പോസ്റ്റിനു താഴെ വിമർശനവുമായി ചിലരെത്തി. അതിനു മഞ്ജു നൽകിയ മറുപടിയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച.

”നീ ഒന്ന് മനസിലാക്കണം. നീ പെണ്ണാണ് വെറും പെണ്ണ്, ഒരു പെണ്ണല്ലേ നീ, ഇത്ര തന്റേടം പാടില്ല. നിലത്തു നിക്കെടി, അഭിപ്രായം പറയാറാകുമ്ബോള്‍ ചോദിക്കാം. ഇപ്പൊ ഇവിടെ പറയാന്‍ ആണുങ്ങള്‍ ഉണ്ട്. ഓരോ സ്ത്രീകളും ജീവിതത്തില്‍ പലപ്പോഴും കേട്ടിട്ടുണ്ടാകും മുകളില്‍ പറഞ്ഞ ചിലതെങ്കിലും. ആനി ശിവയും കേട്ടിരിക്കും അനുഭവിച്ചിരിക്കും. ഇതും ഇതിനപ്പുറവും. ചവിട്ടിയരക്കപെട്ടപ്പോഴും ആ സ്ത്രീയുടെ ലക്ഷ്യബോധം തകര്‍ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല എന്നതാണ് ഇന്നത്തെ അവരുടെ വിജയം നമ്മളെ കാണിച്ചു തരുന്നത്. ഇത് വായിച്ചു, അത്ഭുതപ്പെട്ടു തള്ളിക്കളയേണ്ട ഒരു ജീവിതകഥയല്ല.നമുക്കുള്ള പാഠമാണ്.

read also: താൻ കാണാൻ ഇഷ്ടപ്പെടുന്ന ചിത്രം ഈ താരത്തിന്റെ: വെളിപ്പെടുത്തലുമായി കരുൺ നായർ

നമ്മുടെ ലക്ഷ്യബോധം, നമ്മുടെ ഉള്ളിലെ തീ, അതൊന്നും അണച്ചു കളയാന്‍ ആരെയും അനുവദിക്കരുത്, അത് ആണായാലും പെണ്ണായാലും. സ്വയം തിരിച്ചറിയൂ. സ്വന്തം കഴിവുകളിലേക്ക് നോക്കു. നമുക്ക് ചെയ്യാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകു. നാളത്തെ വിജയം നമുക്കുള്ളതാണ്. അഭിമാനം ആനി ശിവ. നിങ്ങള്‍ ഞങ്ങള്‍ക്ക് തീര്‍ച്ചയായും പ്രചോദനം ആണ്. നിങ്ങളുടെ ഉയര്‍ച്ചകളിലും ജീവിതത്തിലെ നിങ്ങളുടെ സന്തോഷങ്ങളിലും അസൂയ പൂണ്ട് എങ്ങുമെത്താതെ നിങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ട് ജീവിച്ചു മരിക്കുന്ന കുറച്ച്‌ ആള്‍ക്കാര്‍ ഉണ്ട്. അത്തരക്കാരെ ആണ് ഇന്നത്തെ കാലത്ത് ‘സമൂഹം’ എന്ന് നമ്മള്‍ വിശേഷിപ്പിക്കുന്നത്. ആ സമൂഹം എന്തു പറയും എന്ന് കരുതിയാണ് നമ്മുടെ പല സന്തോഷങ്ങളും നമ്മള്‍ വേണ്ട എന്ന് വെക്കുന്നത്. ആ ഒരു പാഴ്‌സമൂഹത്തെ മുഖവിലക്കെടുക്കാതെ നിങ്ങളുടെ വിജയങ്ങളിലേക്ക് ആനന്ദത്തോടെ കുതിക്കൂയെന്നുമായിരുന്നു”- മഞ്ജു സുനിച്ചന്‍ കുറിച്ചത്.

”വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീ ശാക്തീകരണം സാധ്യമാകുന്നത്. ഇത് പോലെ വലിയ സ്വപ്നങ്ങളിലൂടെയും ലക്ഷ്യബോധത്തോടെയും മുന്നേറുന്ന വനിതകള്‍ക്ക് കൂടി ചീത്തപ്പേര് ഉണ്ടാക്കുന്ന കുറച്ച്‌ ഫെമിനിച്ചികള്‍ ഉണ്ട് ഈ സമൂഹത്തില്‍. അവരെ കൂടി ഒതുക്കേണ്ടതുണ്ട്”- എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനു കറക്‌ട് എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.

ഇയാളുടെ കഥാപാത്രങ്ങള്‍ അങ്ങനെയല്ലോല്ലോയെന്നായിരുന്നു വേറെയൊരാൾ നൽകിയ കമന്റ്. ഇതിനും മറുപടിയുമായി മഞ്ജുവെത്തി. ” കഥാപാത്രങ്ങള്‍ ജീവിതമല്ലല്ലോ. അതിന്റെ ഒന്നും പേര് മഞ്ജു എന്നും അല്ല” എന്നാണു മറുപടിയായി മഞ്ജു കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button