തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമാ മേഖല പ്രതിസന്ധിയിലാണ്. തിയറ്ററുകൾ അടച്ചിടുകയും ഷൂട്ടിങ് നിർത്തിവയ്ക്കുകയും ചെയ്തതോടെ താരങ്ങൾ ഉൾപ്പെടെയുള്ളവർ സാമ്പത്തികമായും മറ്റും ദുരിതത്തിലായിരിക്കുകയാണ്. സിനിമ താരങ്ങൾ ഉൾപ്പെടെയുള്ളവർ പട്ടിണിയുടെ അങ്ങേയറ്റത്താണെന്നും ഇപ്പോഴെങ്കിലും ഒരു കൈത്താങ്ങ് കിട്ടിയില്ലെങ്കില്‍ മലയാള സിനിമ വ്യവസായം തകര്‍ന്നു പോകുമെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു.
സീരിയൽ ഷൂട്ടിംഗ് ആരംഭിക്കാൻ അനുമതി നൽകിയത് പോലെ സിനിമ ഷൂട്ടിങ്ങിനും അനുമതി നൽകണമെന്നും ഇടവേള ബാബു പറഞ്ഞു. കൂടാതെ മലയ സിനിമ വ്യവസായത്തെ താങ്ങിനിർത്താൻ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബാബു പറഞ്ഞു.
“ചലച്ചിത്ര പ്രവര്‍ത്തകര്‍ എല്ലാവരും വാക്‌സിന്‍ എടുത്ത് തയ്യാറാകാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് അമ്മ വാക്‌സിനേഷന്‍ ക്യാംപ് നടത്തിയത്. താരങ്ങളെയും കുടുംബാംഗങ്ങളെയും, ഒപ്പമുള്ള സഹായികളെയും, ആശ്രിതരേയും, കൂടാതെ ഓഫീസിനടുത്തുള്ള പരിസരവാസികളെയും അമ്മയുടെ വാക്‌സിനേഷന്‍ പരിപാടിയില്‍ ഉള്‍പ്പടുത്തിയിട്ടുണ്ട്. രണ്ട് കോവിഡ് തരംഗങ്ങളിലായി തവണകളായുള്ള ലോക്ഡൗണ്‍ മൂലം പൂര്‍ണമായും നിലച്ചു പോയ സിനിമ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി, പ്രതിരോധ കുത്തിവയ്പ്പിന്റെ അനിവാര്യത മനസ്സിലാക്കി കൊണ്ടാണ് അമ്മ വാക്‌സിനേഷന്‍ ഡ്രൈവിലേക്കു മുന്നിട്ടിറങ്ങിയിരിക്കുന്നത്”, ഇടവേള ബാബു പറഞ്ഞു.
Post Your Comments