സംവിധായകൻ അറ്റ്ലി ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിൽ നടൻ ഷാരൂഖാന്റെ നായികയായി നയൻതാര എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. ‘സാങ്കി’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. എന്നാൽ, സിനിമയുമായി ബന്ധപ്പെട്ട് ഓദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
റിപ്പോർട്ടുകൾ ശരിയാണെങ്കിൽ അറ്റ്ലിയുടെയും നയൻതാരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാകും ഇത്. ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ആണ് സിനിമ നിർമിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നുവരികയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
യഷ് രാജ് ഫിലിംസ് ഒരുക്കുന്ന പഥാന്റെ തിരക്കുകളിലാണ് ഷാരൂഖ് ഇപ്പോഴുള്ളത്. നെട്രിക്കൺ, അണ്ണാത്തെ, കാത്തു വാക്കുല രണ്ട് കാതൽ എന്നീ ചിത്രങ്ങളാണ് നയൻതാരയുടേതായി ഒരുങ്ങുന്നത്.
Post Your Comments