
കൊല്ലം: സ്ത്രീധന പീഡനം മൂലം വിസ്മയ എന്ന പെണ്‍കുട്ടി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സ്ത്രീധനം വലിയ രീതിയിൽ ചർച്ചയാകുകയാണ്. വടക്ക്, തെക്ക് എന്നിങ്ങനെ പ്രാദേശികമായി വിഭജിച്ചുകൊണ്ടു ഓരോരുത്തരും സ്ത്രീധനചർച്ചകൾ സജീവമാക്കുമ്പോൾ മലയാളി മനസില്‍ സൂക്ഷിക്കുന്ന സ്ത്രീധനത്തിന്റെ തുലാസ് നീക്കം ചെയ്താലേ അതിന്റെ പേരിലുണ്ടാവുന്ന അതിക്രമങ്ങള്‍ ഒഴിവാക്കുകയുള്ളൂവെന്ന് നടൻ സലിം കുമാർ. സ്ത്രീധന ഭാരത്താല്‍ തൂക്കികൊല്ലാനുള്ളതല്ല സ്ത്രീ ജിവിതങ്ങള്‍ എന്ന സന്ദേശം ഉയര്‍ത്തി ഡിവൈഎഫ്‌ഐ നടത്തിയ യുവജന ജാഗ്രതാ സദസിലാണ് സലിം കുമാർ തന്റെ അഭിപ്രായം പങ്കുവച്ചത്.
read also: വനിത കമ്മീഷൻ അധ്യക്ഷയായി പ്രൊഫസർ ദേവികയെ നിയമിക്കണം: റിമ കല്ലിങ്കൽ
‘ഓരോ പെണ്‍കുട്ടികളും മരിച്ച് വീഴുമ്ബോള്‍ ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാവാറുണ്ട്. പിന്നീട് മറ്റൊരു വിഷയം വരുമ്ബോള്‍ അതെല്ലാം മാഞ്ഞുപോകും. ഇവിടെ സ്ത്രീകള്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിക്കുന്നതിന്റെ കാരണങ്ങളില്‍ 50 ശതമാനവും സ്ത്രീധനം എന്ന് പറയുന്ന, കൊവിഡിനേക്കാള്‍ മാരകമായ വിപത്താണ്. കൊവിഡിന് വാക്സിനേഷന്‍ ഉണ്ട്. എന്നാല്‍ കാലങ്ങളായി ഈ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരത്തിനെതിരെ വാക്സിനേഷന്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.’- സലിം കുമാർ പറഞ്ഞു.
‘വിസ്മയയുടെ മരണത്തില്‍ എനിക്കും ഉത്തരവാദിത്തം ഉണ്ട്. ഈ കൊവിഡിന്റെ ഭീതിജനകമായ സാഹചര്യത്തില്‍ ആ പെണ്‍കുട്ടിക്ക് വീട്ടില്‍ വന്നു നില്‍ക്കാമായിരുന്നു. സൈക്യാര്‍ടിസ്റ്റിന്റെ ഉപദേശങ്ങള്‍ തേടാമായിരുന്നു. 20 ആം തിയ്യതിയാണ് ആ പെണ്‍കുട്ടി കൊല്ലപ്പെടുന്നതെങ്കില്‍ അതിന്റെ എത്രയോ ദിവസങ്ങള്‍ക്ക് മുമ്പേ ആ പെണ്‍കുട്ടി മാനസികമായി മരിച്ച് കഴിഞ്ഞിരുന്നു’, സലിം കുമാര്‍ പറയുന്നു.
വരുന്ന സ്ത്രീധനത്തിന്റെ തൂക്കം നോക്കാന്‍ ആണ്‍കുട്ടികള്‍ ഉള്ള എല്ലാ വീട്ടിലും ഓരോ തുലാസ് ഉണ്ട്. തനിക്ക് രണ്ട് ആണ്മക്കളാണെന്നും അത്തരം ത്രാസ് ഇന്ന് മുതല്‍ ഉണ്ടാകില്ലെന്നും നടന്‍ പറയുന്നു.
Post Your Comments