
ആസിഫ് അലിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ‘എല്ലാം ശരിയാകും’ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യും. ചിത്രം സെപ്റ്റംബര്‍ 17 ന് പ്രദർശനത്തിനെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഈ മാസം നാലിന് റിലീസ് ചെയ്യാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ കൊവിഡ് രണ്ടാംതരംഗത്തില്‍ തിയേറ്ററുകള്‍ അടച്ചതോടെ മാറ്റി വെക്കുകയായിരുന്നു.
വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എല്ലാം ശരിയാകും. രജിഷ വിജയന് ആണ് നായിക. ഷാരിസ്, നെബിൻ, ഷാൽബിന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, ജെയിംസ് എലിയ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
https://www.facebook.com/ActorAsifAli/posts/350082906478953
Post Your Comments