GeneralLatest NewsMollywoodNEWSSocial Media

വീട്ടിലെ പുതിയ അതിഥിയ്ക്ക് പിറന്നാൾ ആശംസിച്ച് റഹ്മാൻ

വീട്ടിലെ വളർത്തുപൂച്ചയുടെ ജന്മദിനം ആഘോഷിച്ച വിശേഷം പങ്കിടുകയാണ് റഹ്മാൻ

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ നടനാണ് റഹ്മാൻ. 1983 ൽ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന മലയാള സിനിമയിലൂടെയാണ് റഹ്മൻ അഭിനയത്തിലേക്ക് എത്തിയത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ റഹ്മാൻ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.

വീട്ടിലെ വളർത്തുപൂച്ചയുടെ ജന്മദിനം ആഘോഷിച്ച വിശേഷം പങ്കിടുകയാണ് റഹ്മാൻ. ‘ഇന്ന് സുഷിയുടെ ഒന്നാം ജന്മദിനം. ഞങ്ങൾക്ക് ഒരുപാട് സന്തോഷം തന്നവൻ. പൂച്ചയെന്നതിനേക്കാൾ ഒരു നായക്കുട്ടിയെ പോലെയാണവൻ. എന്റെ വിളികളോട് അവൻ പ്രതികരിക്കുന്നു’ – റഹ്മാൻ കുറിച്ചു.

റഹ്മാനൊപ്പം ഭാര്യ മെഹ്റുവും മക്കളായ റുഷ്ദയും അലീഷയും ചിത്രത്തിലുണ്ട്.

https://www.instagram.com/p/CQigk_xp00j/?utm_source=ig_web_copy_link

 

shortlink

Related Articles

Post Your Comments


Back to top button