കന്നട സംവിധായകൻ ശേഖര്‍ കമ്മൂലയുടെ പുതിയ ചിത്രത്തിൽ ധനുഷ് നായകനാകുന്നു. തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. ശ്രീ വെങ്കിടേശ്വര സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനായി ധനുഷ് 50 കോടി രൂപ പ്രതിഫലം വാങ്ങിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
എന്നാൽ ഇതിനെക്കുറിച്ച് ഔദ്യോഗികമായ വിവരങ്ങൾ ഒന്നും വന്നിട്ടില്ല.
ഹോളിവുഡ് ചിത്രം ദി ഗ്രേ മാനിന്റെ ചിത്രീകരണം കഴിഞ്ഞെത്തിയ താരം ഡി43യാണ് അടുത്തതായി ചെയ്യുന്നത്. സെൽവരാഘവൻ ചിത്രം നാനെ വരുവേൻ, ആയിരത്തിൽ ഒരുവൻ 2 തുടങ്ങിയ ചിത്രങ്ങളും ധനുഷിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജഗമേ തന്തിരമാണ് താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
Post Your Comments