ചെന്നൈ: ധനുഷും ശെൽവരാഘവനും വീണ്ടും ഒന്നിക്കുന്നു. ശെൽവരാഘവൻ സംവിധാനം ചെയ്യുന്ന ‘നാനെ വരുവേൻ’ എന്ന ചിത്രത്തിനായാണ് ഇരുവരും ഒന്നിക്കുന്നത്. സിനിമയുടെ ചിത്രീകരണം തുടങ്ങുകയാണ് എന്ന് അറിയിച്ചിരിക്കുകയാണ് ഇപ്പോൾ ശെല്‍വരാഘവൻ.
ഒരു ആക്ഷൻ ത്രില്ലറായിരിക്കും ചിത്രം. ഓഗസ്റ്റില്‍ തുടങ്ങുമെന്ന് അറിയിച്ചിരിക്കുന്ന സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
തുള്ളുവതോ ഇളമൈ എന്ന ശെല്‍വരാഘവൻ സിനിമയിലൂടെയാണ് ധനുഷ് ആദ്യമായി നായകനായെത്തിയത്.
പുതുപേട്ടൈ, കാതല്‍ കൊണ്ടേയ്‍ന, യാരടി നീ മോഹിനി, മയക്കം എന്നാ തുടങ്ങിയ സിനിമകള്‍ക്കായി ധനുഷും ശെല്‍വരാഘവനും ഒന്നിച്ചിട്ടുണ്ട്.
ജഗമേ തന്തിരം എന്ന സിനിമയാണ് ധനുഷ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
Post Your Comments