
ഗാര്‍ഹിക പീഡന പരാതി പറയാന്‍ വിളിച്ച യുവതിയോട് മോശമായി സംസാരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈനെതിരെ നടി നിരഞ്ജന അനൂപ്. വനിത കമ്മീഷന്റെ മറുപടി കേട്ടാൽ, ഇതിലും നല്ലത് ഒന്നും പറയാതെ സഹിക്കുന്നതാണെന്ന് തോന്നിപ്പോകുമെന്ന് നിരഞ്ജന പറയുന്നു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘ഇതിലും നല്ലത് സഹിക്കുന്നതാണ് എന്ന് തോന്നിപോകും മാഡം, ശാസിക്കുന്നതിനു പകരം അല്‍പമെങ്കിലും സ്‌നേഹത്തോടെ സമീപിച്ചാല്‍ മാത്രമേ ബുദ്ധിമുട്ടുള്ളവര്‍ക്ക് ധൈര്യത്തോടെ നിങ്ങളെ പോലുള്ളവരെ ആശ്രയിക്കാന്‍ പറ്റു.’– നിരഞ്ജന പറയുന്നു.
https://www.instagram.com/p/CQf7FeVJs0G/?utm_source=ig_web_copy_link
ഒരു സ്വകാര്യ ചാനൽ നടത്തിയ പരിപാടിക്കിടെയാണ് വനിതാ കമ്മീഷൻ അധ്യക്ഷ പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയത്. ഭരണ -പ്രതിപക്ഷകക്ഷി വ്യത്യാസമില്ലാതെ വനിതാ കമ്മീഷനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
Post Your Comments