Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMovie GossipsNEWSTV Shows

നടനുമായുളള രഹസ്യ ബന്ധത്തില്‍ കുഞ്ഞ്: മറുപടിയുമായി കടുംബപ്രേക്ഷകരുടെ പ്രിയതാരം

അദ്ദേഹത്തിന് എന്റെ പിതാവിന്റെ അത്രയും വയസുണ്ട്

മുംബൈ : ബാലിക വധു പരമ്പരയില്‍ ബാലതാരമായെത്തി പിന്നീട് തെന്നിന്ത്യൻ സിനിമകളിൽ നായികയായി എത്തിയ നടി അവിക ഘോറിനു ആരാധകർ ഏറെയാണ്. സഹതാരം മനീഷ് റായിസിംഗനുമായുളള രഹസ്യബന്ധത്തില്‍ അവിക ഘോറിന് കുഞ്ഞുണ്ടെന്നുളള അഭ്യൂഹങ്ങൾ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. ഇത്തരം വാർത്തകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

മനീഷയായുള്ള ബന്ധത്തെക്കുറിച്ചു കേള്‍ക്കുന്നത് സത്യമാണോ എന്ന അവതാരകന്റെ ചോദ്യത്തിന് താരത്തിന്റെ മറുപടിയിങ്ങനെ.. ”അങ്ങനെ സംഭവിക്കാന്‍ ഒരു വഴിയുമില്ല. ഞങ്ങള്‍ക്ക് രഹസ്യബന്ധത്തില്‍ കുട്ടിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഞങ്ങള്‍ അടുപ്പുമുളളവരാണ്. അദ്ദേഹത്തിന് എന്റെ ജീവിതത്തില്‍ എപ്പോഴും ഒരു സ്ഥാനമുണ്ട്. 13 വയസ് മുതല്‍ തുടങ്ങിയ എന്റെ യാത്രയില്‍ അടുത്ത സുഹൃത്തായി എപ്പോഴും അദ്ദേഹമുണ്ട്.”

read also: വാർത്തകൾ കേൾക്കുമ്പോൾ ഭയപ്പാട് തോന്നുന്നു, എനിക്കും രണ്ടു പെണ്മക്കളാണ്: നടൻ ഷാജു ശ്രീധർ

”ഞാന്‍ അദ്ദേഹത്തില്‍ നിന്ന് കുറെ കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. എന്നേക്കാളും 18 വയസ് പ്രായകൂടുതലുണ്ട് അദ്ദേഹത്തിന്. എന്നാലും അദ്ദേഹത്തിനുളളിലെ കുട്ടിത്വം എങ്ങനെ അദ്ദേഹം ഇപ്പോഴും സൂക്ഷിക്കുന്നു എന്ന് ഞാന്‍ കണ്ടിട്ടുണ്ട്. അത് പഠിക്കേണ്ട വലിയൊരു കാര്യം തന്നെയാണ്. ഇപ്പോഴും എന്നെയും അദ്ദേഹത്തെയും ബന്ധപ്പെടുത്തി ആളുകള്‍ ചോദിക്കുമ്പോള്‍ എനിക്ക് പറയാനുളളത്. അദ്ദേഹത്തിന് എന്റെ പിതാവിന്റെ അത്രയും വയസുണ്ട് എന്നാണ്”- അവിക പറഞ്ഞു.

തുടക്കത്തില്‍ ഇത്തരം വാർത്തകളിൽ രണ്ടു പേരും അസ്വസ്ഥരായെന്നും അതിന്റെ ഭാഗമായി രണ്ടാഴ്ചയോളം മിണ്ടാതെ ഇരുന്നുവെന്നും താരം വ്യക്തമാക്കി. എന്നാല്‍ പത്രങ്ങളില്‍ പലതരത്തിലുളള വാര്‍ത്തകള്‍ വന്നപ്പോള്‍ അകലം പാലിക്കുന്നതില്‍ ഇനി അര്‍ത്ഥമില്ലെന്ന് മനസിലാക്കി. അതിന് ശേഷം ഇതേകുറിച്ച്‌ ഞങ്ങള്‍ അസ്വസ്ഥരാകാറില്ലെന്നും ഗോസിപ്പുകൾ ചിരിയോടെ നേരിടുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും നടി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button