GeneralLatest NewsMollywoodNEWSSocial Media

പദ്മരാജന്റെ ആ ഹിറ്റ് ചിത്രം റീമേക്ക് ചെയ്യാൻ സച്ചി ആഗ്രഹിച്ചിരുന്നു: ഭാര്യ സിജി പറയുന്നു

ഹൃദയാഘാതം മൂലം ജൂണ്‍ 18നായിരുന്നു സച്ചിയുടെ അന്ത്യം

ഉറ്റവരെയും സൗഹൃദങ്ങളെയും ദുഃഖത്തിലാഴ്ത്തി മലയാളത്തിന്റെ പ്രിയ സംവിധായകന്‍ സച്ചി ഓര്‍മ്മയായിട്ട് ഒരാണ്ട് കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ ഓര്‍മയിലൂടെ, സച്ചിയുടെ സ്വാപ്നങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് ഭാര്യ സിജി. പദ്മരാജന്റെ ‘തൂവാനതുമ്പികള്‍’ എന്ന ചിത്രം അദ്ദേഹത്തിന്റെ സിനിമ ജീവിതത്തെ വളരെ അധികം സ്വാധീനിച്ചിരുന്നു എന്ന് പറയുകയാണ് സിജി. തൂവാനതുമ്പികള്‍ റീമേക്ക് ചെയ്യാന്‍ സച്ചിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും സിജി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിജി ഇക്കാര്യം പറഞ്ഞത്.

അബുദാബി മലയാളിയായ സിജി സിനിമാസംവിധായകനായ സച്ചിയെ പരിചയപ്പെടുന്നത് 2011 ഡിസംബർ 23ന് ആയിരുന്നു. അടുത്ത സുഹൃത്തുക്കളായ ഇരുവരും പിന്നീട് ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ഹൃദയാഘാതം മൂലം ജൂണ്‍ 18നായിരുന്നു സച്ചിയുടെ അന്ത്യം.

2012ല്‍ ‘റണ്‍ ബേബി റണ്ണി’ലൂടെ സ്വതന്ത്രമായി തിരക്കഥ എഴുതി തുടങ്ങിയ സച്ചി, പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളാണ് മലയാളത്തിന് സമ്മാനിച്ചു. സുഹൃത്തും തിരക്കഥാകൃത്തുമായ സേതുവിനൊപ്പമാണ് സച്ചി തിരക്കഥ എഴുതി തുടങ്ങുന്നത്. ഇരുവരും ഒന്നിച്ച് നിരവധി ഹിറ്റുകളൊരുക്കി. ചോക്ളേറ്റാണ് (2007) ഇരുവരും ഒന്നിച്ച് തിരക്കഥ എഴുതിയ ആദ്യ ചിത്രം. അയ്യപ്പനും കോശിയുമാണ് സച്ചി അവസാനം സംവിധാനം ചെയ്ത ചിത്രം.

shortlink

Related Articles

Post Your Comments


Back to top button