GeneralLatest NewsMollywoodNEWS

ഓരോ സിനിമ ചെയ്യുമ്പോഴും ഓരോ പെർഫ്യൂം ഉപയോഗിക്കും, അത് കഥാപാത്രത്തെ സഹായിക്കും: ടൊവിനോ

എങ്ങിനെയാണ് കഥാപാത്രങ്ങളോട് ഇണങ്ങി ചേരാന്‍ സാധിക്കുന്നതെന്ന് പറയുകയാണ് ടൊവിനോ

മലയാളികളുടെ പ്രിയതാരമാണ് ടൊവിനോ തോമസ്. ബി​ഗ് സ്ക്രീനിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചു. ഒരേ വര്‍ഷം തന്നെ മൂന്ന് സിനിമകൾ വരെ ചെയ്യുന്ന താരം വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ തന്റെ സിനിമകള്‍ ചിത്രീകരിക്കുമ്പോള്‍ എങ്ങിനെയാണ് കഥാപാത്രങ്ങളോട് ഇണങ്ങി ചേരാന്‍ സാധിക്കുന്നതെന്ന് പറയുകയാണ് ടൊവിനോ. ഫിലിം കമ്പാനിയനുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഓരോ കഥാപാത്രത്തിനും പ്രത്യേക പെർഫ്യൂം ഉപയോഗിക്കാറുണ്ടെന്നും അത് തന്റെ കഥാപാത്രത്തിലേക്ക് കൂടുതൽ ഇണങ്ങിച്ചേരാന്‍ സഹായിക്കുമെന്ന് ടൊവിനോ പറയുന്നു.

‘ഓരോ സിനിമയിലും വ്യത്യസ്തമായ ലുക്ക് ചെയ്യാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ഓരോ സിനിമയിലും കഥാപാത്രങ്ങളുടെ രൂപം ഓരോ പോലെയാവുമ്പോള്‍, ഞാന്‍ കാണുന്നത് ആ കഥാപാത്രങ്ങളെയാണ്. ഒരു വ്യത്യസ്തയ്ക്കായി ഞാന്‍ എന്തെങ്കിലുമൊക്കെ ചെയ്യും. ചിലപ്പേള്‍ തടി കുറക്കും, താടി വളര്‍ത്തും, അല്ലെങ്കില്‍ പുരികം വളര്‍ത്തുക. അങ്ങനെ ചെറിയ മാറ്റങ്ങള്‍ എന്നില്‍ ഞാന്‍ വരുത്തും.

കളയ്ക്ക് വേണ്ടി ഞാന്‍ എന്റെ പുരികം വളര്‍ത്തി. പിന്നെ ഞാന്‍ കണ്ണാടിയില്‍ നോക്കുമ്പോഴൊക്കെ കാണുന്നത് ഷാജിയെ ആയിരിക്കും. ടൊവിനോയെ അല്ല. മറ്റൊരു കാര്യം ഞാന്‍ ചെയ്യുന്നത് വ്യത്യസ്തമായ പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുക എന്നതാണ്. ഓരോ കഥാപാത്രത്തിനും ഞാന്‍ പ്രത്യേക പെര്‍ഫ്യൂമായിരിക്കും ഉപയോഗിക്കുക. അത് സിനിമ ഷൂട്ടിങ്ങ് തുടങ്ങി അവസാനിക്കും വരെ അത് തന്നെ ഉപയോഗിക്കും. അപ്പോള്‍ എനിക്ക് കൂടുതലായി ആ കഥാപാത്രത്തിലേക്ക് ഇണങ്ങിച്ചേരാന്‍ സാധിക്കും’- ടൊവിനോ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button