CinemaGeneralLatest NewsMollywoodNEWS

പുര നിറഞ്ഞു നില്‍ക്കുന്ന സ്ത്രീകളെക്കുറിച്ച് ചിന്തിച്ചില്ല, അതിന് വിപരീതമായി ചിന്തിച്ചു: സിദ്ധിഖ്

പക്ഷേ തിലകൻ ചേട്ടന്‍റെ അച്ഛന്റെ റോളിലേക്ക് ആരെയും കിട്ടിയില്ല

1991-ല്‍പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഗോഡ്ഫാദര്‍’ എന്ന സിനിമയുടെ ഓര്‍മ്മകള്‍ പറഞ്ഞു സംവിധായകന്‍ സിദ്ധിഖ്. മലയാളത്തില്‍ ചരിത്രം തിരുത്തിക്കുറിച്ച സിനിമയിലേക്ക് എന്‍.എന്‍ പിള്ള എന്ന നാടകചാര്യനെ കൊണ്ടുവന്ന അനുഭവ കഥ ‘ഓര്‍മ്മയുണ്ട് ഈ മുഖം’ എന്ന വനിതയുടെ പ്രത്യേക പംക്തിയില്‍ പങ്കുവയ്ക്കുകയാണ് സിദ്ധിഖ്.

സിദ്ധിഖിന്റെ വാക്കുകള്‍

‘തൊണ്ണൂറുകളിൽ കല്യാണപ്രായം കഴിഞ്ഞു വീട്ടിലിരിക്കുന്ന പെൺകുട്ടികൾ പല വീടുകളിലുമുണ്ടായിരുന്നു. ഞങ്ങൾ ഇതിന്റെ ഓപ്പോസിറ്റ് വേർഷൻ സിനിമയാക്കാൻ തീരുമാനിച്ചു. പുര നിറഞ്ഞുനിൽക്കുന്ന ആൺമക്കളുള്ള വീട്. അവർ കല്യാണം കഴിക്കാത്തതിന്റെ കാരണം ആലോചിച്ചു. അങ്ങനെ മക്കളെ വിവാഹം കഴിക്കാൻ അനുവദിക്കാത്ത അച്ഛനെ കിട്ടി. കാഴ്ചയില്‍ ദുർബലനും പ്രവൃത്തിയില്‍ പരുക്കനുമായ ഒരാൾ. മൂത്തമകൻ തിലകൻ ചേട്ടനാണെന്ന് ഉറപ്പിച്ചു. പക്ഷേ തിലകൻ ചേട്ടന്‍റെ അച്ഛന്റെ റോളിലേക്ക് ആരെയും കിട്ടിയില്ല. അപ്പോഴാണ് എന്‍.എന്‍ പിള്ള സാറിന്റെ മുഖം മനസ്സിലേക്ക് വരുന്നത്. സാർ സമ്മതിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. അദ്ദേഹം ഭാര്യ മരിച്ച വേദനയില്‍ ഇരിക്കുന്ന സമയം. ഒടുവിൽ കുട്ടനെ ( ആക്ടര്‍ വിജയരാഘവന്‍) വിളിച്ചു കാര്യം പറഞ്ഞു. ‘കുട്ടന്‍ കഥ കേൾക്കണം, എന്നിട്ട് അച്ഛൻ ചെയ്യേണ്ട വേഷമാണെന്ന് തോന്നിയാൽ മാത്രം അച്ഛനോട് പറയണം’. കുട്ടൻ കഥ കേട്ടു പറഞ്ഞു. ‘ഇതെന്തായാലും അച്ഛൻ ചെയ്യണം. സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു’. ഇടയ്ക്ക് ഞങ്ങൾ വിളിച്ചെങ്കിലും നിരാശയായിരുന്നു ഉത്തരം. പെട്ടെന്നൊരുദിവസം ഞങ്ങളെ സന്തോഷിപ്പിച്ചു കൊണ്ട് കുട്ടന്റെ ഫോൺ വരുന്നു. ‘അച്ഛൻ കഥ കേൾക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. നാളെ വീട്ടിലേക്ക് എത്തണം’.

shortlink

Related Articles

Post Your Comments


Back to top button