GeneralLatest NewsMollywoodNEWS

നിന്റെ ഭാര്യ ഇന്നലെ സിനിമയിൽകെട്ടിമറിഞ്ഞ് അഭിനയിക്കുന്നത് കണ്ടുവെന്ന് സുഹൃത്ത് പറഞ്ഞാൽ മനസ്സിൽ കരടായി മാറും: കൃഷ്ണകുമാർ

ഒടുവിൽ കലാജീവിതവും, കുടുംബ ജീവിതം തകരുന്ന ഒരു അവസ്ഥയാകും

സിനിമാ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് കൃഷ്ണകുമാർ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഇപ്പോഴിതാ സിനിമാ ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് കൃഷ്ണകുമാർ.

താരത്തിന് നാല് പെണ്മക്കളാണ്. ഭാര്യ സിന്ധുവും മക്കളായ അഹാനയും ദിയയുമെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്. പെണ്മക്കളുടെ വിവാഹകാര്യത്തെക്കുറിച്ചു ഒരു അഭിമുഖത്തിൽ താരം പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു.

read also: ‘ഞങ്ങള്‍ ആണുങ്ങള്‍ എന്താ ബോളന്മാറാ?’ ആണ്‍പിള്ളേരുടെ പ്രതിഷേധം അറിയിച്ച് ഒമര്‍ ലുലു

‘എന്റെ നാല് പെൺമക്കളും നാല് പ്രായത്തിൽ നിൽക്കുന്നവരാണ്. മൂത്ത മകൾ അഹാനയ്ക്ക് 25 വയസ്സുണ്ട്. നാലാമത്തെ മകൻ ഹൻസികയ്ക്ക് 15 വയസ്സും. മൂത്ത അയാളുടെ അടുത്ത് പെരുമാറുന്നത് പോലെ ഒരിക്കലും ഇളയ ആളുടെ അടുത്ത് പറ്റില്ല. അതുപോലെ രണ്ടാമത്തെയും മൂന്നാമത്തെയും ആളുടെ അടുത്ത് പറ്റില്ല. വിവാഹം കഴിക്കണം എന്ന് നിർബന്ധമുള്ള ലോകം ഒന്നുമല്ല ഇത്. കഴിച്ചാലും എനിക്ക് കുഴപ്പമില്ല. കലാകാരിയായി തുടരണമെങ്കിൽ ഒരു പൊസിഷനിൽ എത്തട്ടെ. ഒരു 35 വയസ്സ് ഒക്കെ ആയിട്ട് വിവാഹം കഴിച്ചാൽ മതി. 25-25 വയസ്സുള്ള ഒരു പെൺകുട്ടി വിവാഹം കഴിച്ചാൽ പയ്യനും അതേ പ്രായമാകും. അപ്പോൾ പക്വത കുറവായിരിക്കും. കുടുംബജീവിതത്തിൽ താളപ്പിഴകൾ ഉണ്ടാകാനും, ഒടുവിൽ കലാജീവിതവും, കുടുംബ ജീവിതം തകരുന്ന ഒരു അവസ്ഥയാകും.’- കൃഷ്ണകുമാർ പറയുന്നു

സിനിമയിൽ നായകന്റെ ഒപ്പമുള്ള ഒരു സീൻ. ഇത് ഭർത്താവും അവന്റെ കൂട്ടുകാരും കാണുമ്പോൾ നിന്റെ ഭാര്യ ഇന്നലെ സിനിമയിൽ കെട്ടിമറിഞ്ഞ് അഭിനയിക്കുന്നത് കണ്ടു എന്ന് പറഞ്ഞാൽ അതു മനസ്സിൽ ഒരു കരട് ആയി മാറുമെന്നും ഒരു പ്രായം കഴിയുമ്പോൾ ഇത്തരം ചിന്തകളുടെ അപ്പുറത്തുള്ള ഒരാൾ വരുമെന്നുമാണ് കൃഷ്ണകുമാർ പറയുന്നത്.

മക്കൾക്ക് സ്ത്രീധനം നൽകുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ ”അക്കാര്യത്തെക്കുറിച്ച് ഞാൻ മക്കളോട് തീർത്തു പറഞ്ഞിട്ടുണ്ട്. നല്ല കാശുള്ള വീട്ടിലെ പയ്യന്മാരെ വളച്ചെടുത്തോ എന്ന്”- ഇങ്ങനെയായിരുന്നു കൃഷ്ണകുമാറിന്റെ വാക്കുകൾ

shortlink

Related Articles

Post Your Comments


Back to top button