BollywoodGeneralLatest NewsNEWSSocial Media

സിനിമാട്ടോഗ്രാഫ് നിയമ ഭേദഗതി: രാജ്യത്തെ വിറ്റ് കാശുണ്ടാക്കുന്ന സിനിമാക്കാരുടെ കച്ചവടം പൂട്ടിയെന്ന് കങ്കണ

രാജ്യത്തെ സിനിമാ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കാന്‍ സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനാണ് നടപടി

ഡൽഹി: രാജ്യത്തെ സിനിമാ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നതില്‍ പ്രതികരിച്ച് നടി കങ്കണ റണാവത്ത്.കാലങ്ങളായി മാറ്റം വേണ്ടിയിരുന്ന നിയമമാണെന്നും, ഇനി രാജ്യത്തെ വിറ്റ് കാശുണ്ടാക്കുന്ന സിനിമാക്കാരുടെ കച്ചവടം പൂട്ടുമെന്നും കങ്കണ പ്രതികരിച്ചു.

‘അത്യാവശ്യമായിരുന്ന ഒരു മാറ്റം. ബോളിവുഡ് എന്ന പേരില്‍ മാഫിയ, തീവ്രവാദം, മയക്കുമരുന്ന് കച്ചവടം, പാക്കിസ്ഥാന്‍ അനുകൂലികള്‍ എന്നിവര്‍ പൂണ്ട്‌ വിളയാടുകയായിരുന്നു. ഇനി രാജ്യത്തെ വിറ്റ് കാശുണ്ടാക്കുന്ന എല്ലാവരുടെയും കച്ചവടം പൂട്ടി’- കങ്കണ കുറിച്ചു.

രാജ്യത്തെ സിനിമാ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കാന്‍ സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനാണ് നടപടി. ബില്ലിന്റെ കരട് തയാറാക്കി. കരടിന്‍മേല്‍ സര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്. ജൂലൈ രണ്ടിനുള്ളില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അഭിപ്രായം അറിയിക്കാനാണ് നിര്‍ദേശം.

കാണികളുടെ പ്രായത്തിന് അനുസരിച്ച് സെന്‍സറിംഗ് ഏര്‍പ്പെടുത്തും എന്നതാണ് നിയമത്തിലെ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന്. യു/എ 7+, യു/എ 13+ , യു/എ 16+ എന്നിങ്ങനെ തിരിക്കാനാണ് ശുപാര്‍ശ. സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ക്ക് തടവ് ശിക്ഷയും പിഴയും വിധേയമാക്കുന്നതുള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്ന വിധത്തിലാണ് കരട് ബില്ല്.

shortlink

Related Articles

Post Your Comments


Back to top button