GeneralLatest NewsMollywoodNEWSSocial Media

ഫെഫ്കയുടെ കൊവിഡ് സാന്ത്വന പ​ദ്ധതി: ഒന്നര ലക്ഷം രൂപ സംഭാവന നൽകി കുഞ്ചാക്കോ ബോബൻ

നേരത്തെ നടന്മാരായ പൃഥ്വിരാജ്, അനൂപ് മേനോൻ, ടൊവിനോ തോമസ് തുടങ്ങിയവരും സംഭാവന നൽകിയിരുന്നു

കൊച്ചി : മലയാള സിനിമാ മേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്‍കയുടെ കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് ഒന്നര ലക്ഷം രൂപ സംഭാവന നല്‍കി നടൻ കുഞ്ചാക്കോ ബോബൻ. ഫെഫ്ക ഭാരവാഹികൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഫെഫ്‍ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‍ണന്‍ സംഘടനയുടെ പേരിൽ നന്ദി അറിയിക്കുകയും ചെയ്തു.

നേരത്തെ നടന്മാരായ പൃഥ്വിരാജ്, അനൂപ് മേനോൻ, ടൊവിനോ തോമസ് തുടങ്ങിയവരും സംഭാവന നൽകിയിരുന്നു. പൃഥ്വിരാജ് മൂന്ന് ലക്ഷം രൂപയും ടൊവിനോ രണ്ടു ലക്ഷം രൂപയും അനൂപ് മേനോൻ ഒരു ലക്ഷം രൂപയുമാണ് സംഭവനയായി നൽകിയത്. ബിഗ് ബ്രദർ സിനിമയുടെ നിർമാതാവ് ഫിലിപ്പോസ് കെ. ജോസഫ് , കല്യാൺ ഗ്രൂപ്പിന്റെ സ്ഥാപകൻ കല്യാണരാമൻ എന്നിവരും അഞ്ച് ലക്ഷം രൂപ സാന്ത്വന പദ്ധിയിലേക്ക് സംഭവന ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് കൊവിഡ് രോഗബാധിതരായ ചലച്ചിത്ര പ്രവർത്തകർക്ക് സാമ്പത്തിക പിന്തുണ അടക്കമുള്ള ഒട്ടേറെ സഹായങ്ങൾ രണ്ടാം ഘട്ടത്തിലും നൽകുന്നതിനായുള്ള പദ്ധതി ഫെഫ്ക ആരംഭിച്ചത്. 2021 ജനുവരി മാസം മുതൽ കൊവിഡിന്റെ രണ്ടാം തരംഗം ബാധിച്ച ഫെഫ്ക അംഗങ്ങളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് .

shortlink

Related Articles

Post Your Comments


Back to top button