ചെന്നൈ: പുതിയ സിനിമയുടെ വിവരങ്ങള്‍ പങ്കുവെച്ച് നടൻ ധനുഷ്. താന്‍ ആരാധിക്കുന്ന കന്നട സംവിധായകനായ ശേഖര്‍ കമ്മൂലയുടെ സിനിമയിലാണ് ഇനി അഭിനയിക്കുന്നതെന്ന് ധനുഷ് പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പുതിയ സിനിമയുടെ പ്രഖ്യാപനം.
തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. ശ്രീ വെങ്കിടേശ്വര സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
‘ഞാന്‍ ആരാധിക്കുന്ന സംവിധായകനായ ശേഖര്‍ കമ്മൂലക്കൊപ്പം സിനിമ ചെയ്യാന്‍ സാധിക്കുന്നതില്‍ അതിയായ ആവേശത്തിലാണ്. കൂടാതെ നാരായണ്‍ ദാസ് നരഗ്, പുഷ്കര്‍ റാം മോഹന്‍ റാവു എന്നിവര്‍ നിര്‍മ്മിക്കുന്ന മൂന്ന് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുന്നതിനായി ഞാന്‍ കാത്തിരിക്കുകയാണ്’- ധനുഷ് കുറിച്ചു.
Post Your Comments