സിനിമയ്ക്കപ്പുറമുള്ള ചില വീട്ടു വിശേഷങ്ങ ള്‍ പങ്കിടുകയാണ് നടന് ദുല്‍ഖര്‍ സല്മാന്. മമ്മൂട്ടി ഏറ്റവും കൂടുതല്‍ കാര്യത്തിന് വഴക്ക് കൂടുന്നത് വീട് വൃത്തിയായി സൂക്ഷിക്കാത്തതിനാണെ ന്നും ചെറുപ്പം മുതലേ അങ്ങനെയൊക്കെയുള്ള വഴക്ക് കേട്ട് ശീലമായെന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവേ ദുല്‍ഖര്‍ പറയുന്നു. തനിച്ച് ഇരിക്കാന്‍ ഏറെ ആഗ്രഹമുള്ള തനിക്ക് ചില കാര്യങ്ങള്‍ ബുദ്ധിമുട്ടാക്കുന്നതാണെന്നും അവയില്‍ പ്രധാനം ആവശ്യം ഇല്ലാതെ എന്തെങ്കിലുമൊക്കെ കാരണം പറഞ്ഞു വീട്ടില്‍ വരുന്നവരോട് ദേഷ്യം തോന്നാറുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു. അടുത്തിടെയും അങ്ങനെ ഒരു വ്യക്തി ആവശ്യം ഇല്ലാത്ത കാരണം പറഞ്ഞു വീട്ടില്‍ എത്തിയതായും ദുല്‍ഖര്‍ പങ്കുവയ്ക്കുന്നു.
ദുല്‍ഖറിന്റെ വാക്കുകള്‍
‘വീട് എനിക്ക് ചിലപ്പോഴൊക്കെ ഏകാന്തത നല്കുന്ന സ്പേസ് കൂടിയാണ്. അങ്ങനെ ഇരിക്കുന്ന അവസരത്തില്‍ ആവശ്യം ഇല്ലാതെ കയറി വരുന്ന ചിലരുണ്ട്. ഒരു കാര്യവും കാണില്ല. എന്തെങ്കിലുമൊക്കെ കാര്യവും പറഞ്ഞു കയറി വരും. അടുത്തിടെയും അങ്ങനെയൊരാള്‍ വന്നിരുന്നു. എന്തോ ബുക്ക് ഇവിടെ തരാനായി എന്ന് പറഞ്ഞു. സത്യത്തില്‍ അതൊരു കള്ളമാണ്. അങ്ങനെ മറ്റുള്ളവരുടെ സ്പേസിലേക്ക് കയറി വരുന്നവരോട് ദേഷ്യമാണ്. വാപ്പയ്ക്ക് ഏറ്റവും കൂടുതല്‍ ദേഷ്യം വരുന്നത് വീടിനെ റെസ്പെക്റ്റ് ചെയ്യാതെ വരുമ്പോഴാണ്. എന്തെങ്കിലും അലങ്കോലമായി കിടന്നാല്‍ അപ്പോള്‍ പ്രശ്നമാകും. ടിവി റിമോട്ട് കാണാതെ വരുന്നതും വാപ്പയ്ക്ക് ദേഷ്യം പിടിക്കുന്ന കാര്യമാണ്’. ദുല്‍ഖര്‍ പറയുന്നു.
Post Your Comments