
ചെന്നൈ: വിദഗ്ധ ചികിത്സയ്ക്കായി നടൻ രജനീകാന്ത് അമേരിക്കയിലേക്ക് പോകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ചെന്നൈയിലെ വിദഗ്ധ ഡോക്ടർമാർ പോയസ് ഗാര്‍ഡനിലെ വസതിയിലെത്തി അദ്ദേഹത്തെ പരിശോധിച്ചിരുന്നു. തുടർന്നാണ് കൂടുതൽ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകാൻ തീരുമാനിച്ചത്. ശനിയാഴ്ച പ്രത്യേക വിമാനത്തിൽ ആയിരിക്കും യാത്ര.
നാല് വർഷങ്ങൾക്കു മുന്‍പ് രജനീകാന്തിന് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നിരുന്നു. ഇതിന്റെ ഭാഗമായുള്ള പരിശോധനകൾക്കായാണ് യാത്ര.
ഹൈദരാബാദിൽ ചിത്രീകരണം നടക്കുന്ന അണ്ണാത്തെ സിനിമയിലെ പ്രധാന രംഗങ്ങളുടെ ഷൂട്ടിംഗ് താരം പൂർത്തിയാക്കിയിരുന്നു. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മീന, ഖുഷ്ബു, നയന്‍താര, കീര്‍ത്തി സുരേഷ്, ജാക്കി ഷ്രോഫ്, ജഗപതി ബാബു, പ്രകാശ് രാജ്, സൂരി തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്.
Post Your Comments