ചിയാൻ വിക്രം തകർത്തഭിനയിച്ച തമിഴ് ചിത്രം അന്യൻ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്ന വിവരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റൺവീർ സിങാണ് ചിത്രത്തിൽ നായകനായെത്തുന്നത്. സംവിധായകൻ ശങ്കർ റൺവീറുമായി സിനിമാ ചർച്ചകളും നടത്തി എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ ചിത്രത്തിൽ നായികയായി എത്തുന്നത് കിയാര അദ്വാനിയായിരിക്കും എന്നാണ് ഏറ്റവും പുതിയ വിവരം.
ബോളിവുഡിൽ കുറഞ്ഞ കാലത്തിനുള്ളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടിയാണ് കിയാര. ലസ്റ്റ് സ്റ്റോറീസ്, കബീർ സിംഗ്, ഗുഡ് ന്യൂസ് തുടങ്ങിയ കിയാരയുടെ ചിത്രങ്ങളെല്ലാം ബോളിവുഡിൽ സൂപ്പർഹിറ്റായിരുന്നു.
2005 ലാണ് ശങ്കർ അന്യൻ സംവിധാനം ചെയ്തത്. വിക്രമിന്റെ അഭിനയ മികവുകൊണ്ടു മാത്രം സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. അമ്പി, റെമോ, അന്നിയൻ തുടങ്ങി മൂന്ന് കഥാപാത്രങ്ങളെയാണ് വിക്രം അവതരിപ്പിച്ചത്.അതുവരെ നിർമ്മിക്കപ്പെട്ട ദക്ഷിണേന്ത്യൻ ചലച്ചിത്രങ്ങളിൽ വച്ച് ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു അന്യൻ.
Post Your Comments