സിനിമയിലെ സ്ത്രീ വിരുദ്ധത വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ തന്റെ സിനിമകളിലെ സംഭാഷണമെഴുത്തിനെക്കുറിച്ച് തുറന്നു പറയുകയാണ് ജോയ് മാത്യു. ഒരു സിനിമയ്ക്ക് തിരക്കഥ രചിക്കുമ്പോള്‍ ബോധപൂര്‍വ്വം ഒഴിവാക്കുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നു പങ്കുവയ്ക്കുകയാണ് ജോയ് മാത്യു. ഒരു സ്ത്രീയെ മോശമായി വര്‍ണിക്കുന്ന ഒന്നും തന്നെ താന്‍ എഴുതി ചേര്‍ക്കില്ലെന്നും, തന്റെ എല്ലാ സിനിമകളും സ്ത്രീപക്ഷമായിരിക്കുമെന്നും ‘ഷട്ടര്‍’ എന്ന സിനിമയിലെ തന്റെ നായികയെ പരാമര്‍ശിച്ചു കൊണ്ട് ജോയ് മാത്യു പറയുന്നു. ഒരു എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു സിനിമയില്‍ താന്‍ അവലംബിക്കുന്ന രീതിയെക്കുറിച്ച് ജോയ് മാത്യു തുറന്നു പറഞ്ഞത്.
‘ഒരാളെ പരിഹസിക്കുന്ന സംഭാഷണം എന്റെ സിനിമയിലുണ്ടാകില്ല. ഒരാളുടെ ബലഹീനതയെക്കുറിച്ച് സംസാരിക്കുന്ന വാചകം ഉണ്ടാകില്ല. ഒരു സ്ത്രീയെ മോശം രീതിയില്‍ കാണുന്നതോ, നോക്കുന്നതോ ആയ ഒരു സീന്‍ എന്‍റെ സിനിമയില്‍ കാണില്ല. ഞാന്‍ എഴുതിയ ‘ഷട്ടര്‍’ എന്ന സിനിമയിലെ എന്‍റെ നായിയ ഒരു സെക്സ് വര്‍ക്കറാണ്. എനിക്ക് അവിടെ വേണേല്‍ മോശമായ രീതിയില്‍ ക്യാമറ വയ്ക്കാം. പക്ഷേ ഒരു ഷോട്ടില്‍ പോലും അവരുടെ ശരീരത്തെ ഞാന്‍ മോശമായി ചിത്രീകരിച്ചിട്ടില്ല. എന്റെ ഒരു സിനിമയിലും സ്ത്രീ വിരുദ്ധമായ സംഭാഷണമുണ്ടാകില്ല. എല്ലാ സിനിമകളും സ്ത്രീ പക്ഷത്തായിരിക്കും. ദളിത് വിരുദ്ധതയുണ്ടാകില്ല. ദളിതര്‍ക്കും ആദിവാസികള്‍ക്കൊപ്പവും ആയിരിക്കും ഞാന്‍. ‘അങ്കിള്‍’ എന്ന എന്റെ സിനിമയിലും ഒരു ആദിവാസി പ്രതിനിധിയുണ്ട്’. ജോയ് മാത്യു പറയുന്നു.
Post Your Comments