GeneralLatest NewsMollywoodNEWSSocial Media

ഞാൻ ഒറ്റപ്പെടാതിരിക്കാൻ നീ എപ്പോഴും ശ്രദ്ധിച്ചു: ശേഖര്‍ മേനോന് ജന്മദിനാശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍

ഫേസ്ബുക്കിലൂടെയായിരുന്നു ദുൽഖർ, ശേഖർ മേനോന് ആശംസകൾ അറിയിച്ചത്

നടൻ ശേഖർ മേനോന് പിറന്നാൾ ആശംസകളുമായി നടൻ ദുൽഖർ സൽമാൻ. ശേഖർ മേനോന് തന്റെ ജീവിതത്തിൽ വലിയ സ്ഥാനമുണ്ടെന്നും തന്റെ കുടുംബത്തിലെ എല്ലാവരുടെയും സുഹൃത്ത് ആണ് അദ്ദേഹമെന്നും ദുൽഖർ പറഞ്ഞു. തന്നെ ഒറ്റപ്പെടുത്താതെ കൂടെ നിന്നതിന് നന്ദിയും ദുൽഖർ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ദുൽഖർ ശേഖർ മേനോന് ആശംസകൾ അറിയിച്ചത്.

ദുൽഖറിന്റെ വാക്കുകൾ:

ഷേഖ്‌സ്, ഷേഖ് നൈറ്റ്, കാസര്‍ഗോഡ് ശേഖര്‍ നൈറ്റ്, ഷേക്കു ഇപ്പോള്‍ പിന്നെ ഷേക്കു മാമയും. ഏറ്റവും സന്തോഷം നിറഞ്ഞ ജന്മദിനം നേരുന്നു. ബര്‍ഗര്‍ ഷെഫ്, അള്‍ട്ടിമേറ്റ് റോഡ് ട്രിപ് കോ ഡ്രൈവര്‍, ഡി.ജെ, മ്യൂസിക് ഗുരു, സിനിമാപ്രേമി, എന്റെ കുടുംബത്തിലെ എല്ലാവരുടെയും സുഹൃത്ത് – എന്തെല്ലാം റോളുകളാണ് നീ ചെയ്യുന്നത്. നിന്റെ ടെഡി ബിയര്‍ രൂപവും ഭാവവും മികച്ച സ്റ്റൈലും പിന്നെ ആരുടെയും മനം കവരുന്ന ആ ചിരിയും.

എപ്പോഴും എന്നോടൊപ്പം നിന്നതിന് നന്ദി. ഞാൻ ഒറ്റപ്പെട്ടുവെന്ന തോന്നലുണ്ടാകാതിരിക്കാന്‍ നീ എപ്പോഴും ശ്രദ്ധിച്ചു. എനിക്ക് ഒരു കമ്പനി തരാന്‍ വേണ്ടി മാത്രം നീ എത്രയോ ഷൂട്ടുകളില്‍ വന്നു. എപ്പോഴത്തേയും പോലെ ഈ പിറന്നാളിന്റെ തലേദിവസവും നീ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. എന്നിട്ട് ആ തിയതി ശ്രദ്ധിക്കാന്‍ ഞങ്ങള്‍ വിട്ടു പോയി. പിന്നെ ഞങ്ങള്‍ക്ക് ഓര്‍മ വന്നപ്പോഴേക്കും നീ പോവുകയും ചെയ്തു. എല്ലാ വര്‍ഷവും ഇതു തന്നെ കഥ. നീ പറഞ്ഞതുപോലെ നമ്മൾ ഇത് തുടരുന്നു എന്നതിലാണ് കാര്യം. പിറന്നാൾ ആശംസകൾ.

https://www.facebook.com/DQSalmaan/posts/339563867528322

shortlink

Related Articles

Post Your Comments


Back to top button