2008ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു കമൽഹാസൻ നായകനായെത്തിയ ‘ദശാവതാരം’. ലോകത്തൊരു നടനും ചെയ്യാത്തത്രയും മേക്ക് ഓവറുകൾ നടത്തി പ്രേക്ഷകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയതായിരുന്നു കമൽഹാസന്റെ ദശാവതാരത്തിലെ മേക്കോവറുകൾ. കാഴ്ചയിലും രൂപത്തിലും ഭാവത്തിലുമെല്ലാം ഒന്നിനൊന്നു വ്യത്യസ്തത പുലർത്തുന്ന പത്തു കഥാപാത്രങ്ങളായാണ് കമൽഹാസൻ ചിത്രത്തിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമ പതിമൂന്ന് വർഷങ്ങൾ പിന്നിടുമ്പോൾ കമൽഹാസന്റെ സ്റ്റൈലിസ്റ്റ് പങ്കുവെച്ച കുറച്ച് ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.
സിനിമയ്ക്ക് വേണ്ടി വേറെയും മേക്ക് ഓവറുകൾ കമൽഹാസൻ പരീക്ഷിച്ചിരുന്നുവെന്നും ചിത്രത്തിൽ ഉപയോഗിക്കാതെ പോവുകയായിരുന്നെന്നും വെളിപ്പെടുത്തുകയാണ് കമൽഹാസന്റെ സ്റ്റൈലിസ്റ്റ്. ചിത്രത്തിൽ ഭുവരാഘവൻ, ബുഷ് എന്നീ കഥാപാത്രങ്ങൾക്കായി നൽകിയ, ചിത്രത്തിൽ ഉപയോഗിച്ചിട്ടില്ലാത്ത ലുക്കും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ കമൽഹാസന്റെ സ്റ്റൈലിസ്റ്റ് പങ്കുവെയ്ക്കുന്നു.
https://www.instagram.com/p/CQEYDx5DoSm/?utm_source=ig_web_copy_link
ഓസ്കാർ അവാർഡ് ജേതാവായ മേക്കപ്പ് ആർട്ടിസ്റഅറ് മിഷേൽ വെസ്റ്റ് മോറാണ് കമൽഹാസനു വേണ്ടി ഈ ലുക്കുകളെല്ലാം ഒരുക്കിയത്.
https://www.instagram.com/p/CQEUOAVj-1j/?utm_source=ig_web_copy_link
Post Your Comments