GeneralKollywoodLatest NewsNEWSSocial MediaVideos

പിറന്നാളിന് മുൻപേ വിജയ്ക്ക് സമ്മാനം: ‘വാത്തി കമിങ്ങി’ന് ചുവട് വെച്ച് ഡോക്ടർമാരും രോഗികളും, വീഡിയോ

വിജയ്‌യുടെ പിറന്നാളിനായി കാത്തിരിക്കുകയാണ് ആരാധകര്‍

ചെന്നൈ : രാജ്യമൊട്ടാകെ ആരാധകരുള്ള നടനാണ് വിജയ്. ജൂണ്‍ 22നാണ് താരത്തിന്റെ പിറന്നാൾ. ഇപ്പോഴിതാ വിജയ്‌യുടെ ജന്മദിനത്തിന് മുൻപേ താരത്തിന് പിറന്നാൾ സമ്മാനം ഒരുക്കിയിരിക്കുകയാണ് കുറച്ച് ഡോക്ടര്‍മാരും രോഗികളും. മാസ്റ്ററിലെ സൂപ്പര്‍ ഹിറ്റ് വാത്തി കമിങ്ങ് എന്ന ഗാനത്തിന് ചുവടു വെയ്ക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഇവർ വിജയ്ക്ക് പിറന്നാൾ ആശംസിച്ചിരിക്കുന്നത്. നിമിഷ നേരംകൊണ്ടാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയത്.

വിജയ്‌യുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് മാസ്റ്റർ. ചിത്രത്തിലെ ഗാനം റിലീസ് ചെയ്തത് മുതല്‍ മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. നിരവധി താരങ്ങളും വാത്തി കമിങ്ങിന് ചുവട് വെച്ച് സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു.

വിജയ്‌യുടെ പിറന്നാളിനായി കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍. പിറന്നാള്‍ ദിവസത്തില്‍ ദളപതി 65ന്റെ എന്തെങ്കിലും പുതിയ വിവരം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുമെന്ന് പ്രതീക്ഷയിലാണ് ഇപ്പോൾ ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button