GeneralLatest NewsMollywoodNEWS

എന്റെ മടിയിൽ നിന്ന് അദ്ദേഹം എണീറ്റപ്പോൾ സാരി നിറയെ ചോര, ഇന്നും പേടിയാണ് അത് ഓർക്കുമ്പോൾ: ഷീല

വെറ്റ് ക്ലോത്ത് കൊണ്ട് രക്തം തുടച്ച് ഒരുകൈയിൽ സ്റ്റിയറിങ്ങ് ബാലൻസ് ചെയ്ത് വണ്ടിയെടുത്ത് പോകുന്ന അദ്ദേഹത്തിന്റെ മുഖം ഒരിക്കലും മറക്കില്ലെന്ന് ഷീല

മലയാളത്തിന്റെ പ്രിയ നായകൻ സത്യന്‍ വിടപറഞ്ഞിട്ട് ഇന്ന് അരനൂറ്റാണ്ട് പിന്നിടുമ്പോൾ നടി ഷീല അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കിടുകയാണ്. പതിമൂന്നാം വയസിലാണ് ഷീല സത്യന്റെ നായികയാകുന്നത്. ആദ്യമായി ഷീല നായികയായി അഭിനയിച്ചത് സത്യനൊപ്പമായിരുന്നു. തന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങൾ എല്ലാം സത്യനൊപ്പമായിരുന്നുവെന്ന് ഷീല പറയുന്നു. എന്നാൽ അദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോൾ തന്റെ മനസ്സിൽ ആദ്യം എത്തുന്നത് പേടിപ്പെടുത്തുന്ന ഒരു ഓർമ്മയാണ് എന്ന് ഷീല പറയുന്നു.

ഷീലയുടെ വാക്കുകൾ:

‘സത്യൻ മാസ്റ്ററെ പറ്റി എപ്പോൾ ഓർത്താലും പേടിയോടെ മനസ്സിൽ വരുന്ന ഒരു സംഭവമുണ്ട്. ഞാനും സാറും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നു. വെള്ള സാരിയാണ് എന്റെ വേഷം. രാത്രിയിൽ ഒരു മരത്തിന് ചുവട്ടിൽ അദ്ദേഹം എന്റെ മടിയിൽ തലവച്ചു കിടന്ന് സംസാരിക്കുന്ന രംഗമാണ്. ഷോട്ട് കഴിഞ്ഞ് എഴുന്നേറ്റപ്പോൾ എന്റെ സാരിയിൽ നിറയെ രക്തം. എല്ലാവരും പേടിച്ചു പോയി. നോക്കിയപ്പോൾ സത്യൻ സാറിന്റെ മൂക്കിൽ നിന്ന് രക്തം വന്നുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ രോഗത്തെ പറ്റി സിനിമാ ലോകം അറിഞ്ഞത് അന്നാണ്. അന്നുവരെ ഏറ്റവും അടുത്തുള്ളവർക്ക് മാത്രമാണ് രോഗവിവരം അറിയാമായിരുന്നത്. എല്ലാവരും കൂടി മാസ്റ്ററെ ആശുപത്രിയിൽ കൊണ്ടുപോകാൻ വണ്ടിയൊക്കെ റെഡിയാക്കി, എന്നാൽ ആരുടെയും ഒപ്പം പോകാൻ അദ്ദേഹം തയ്യാറായിരുന്നില്ല. തിനിയെ വണ്ടിയോടിച്ച് ആശുപത്രിയിൽ പോയി. വെറ്റ് ക്ലോത്ത് കൊണ്ട് രക്തം തുടച്ച് ഒരുകൈയിൽ സ്റ്റിയറിങ്ങ് ബാലൻസ് ചെയ്ത് വണ്ടിയെടുത്ത് പോകുന്ന അദ്ദേഹത്തിന്റെ മുഖം ഞാൻ ഒരിക്കലും മറക്കില്ല’- ഷീല പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button