കൊച്ചി: അനശ്വര നടൻ സത്യൻ ഓർമ്മയായിട്ട് ഇന്നേക്ക് അരനൂറ്റാണ്ട് പിന്നീടുകയാണ്. താരത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് നടൻ ഷമ്മി തിലകൻ. ഇൻക്വിലാബ് സിന്ദാബാദ് എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷം സ്വയം കാറോടിച്ച് ആശുപത്രിയിൽ എത്തി ചികിത്സയിലിരിക്കെയാണ് സത്യൻ മാസ്റ്റർ അന്തരിച്ചത്. മലയാള സിനിമയുടെ തലവര മാറ്റിയെഴുതിയ അതുല്യ കലാകാരനെ മിമിക്രി കലാകാരൻമാർ വികൃതമായി അനുകരിച്ച് കോമാളിയാക്കുകയാണെന്നും ഷമ്മി തിലകൻ ഫേസ്ബുക്കിൽ കുറിച്ചു.
ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ്:
സത്യന് മാസ്റ്റർ ഓർമ്മയായിട്ട് 50 വർഷങ്ങൾ..!
പൊലീസ് യൂണിഫോം ഊരിവച്ച് 41-ാം വയസില്‍ അഭിനയിക്കാനെത്തി 20 വര്‍ഷത്തോളം മലയാള സിനിമയിൽ ജ്വലിച്ചുനിന്ന സത്യന് മാസ്റ്റർ. രോഗബാധിതനാണ് താൻ എന്ന വിവരം ആരെയും അറിയിക്കാതെ ആഴ്ചയിലൊരിക്കല്‍ ആശുപത്രിയില്‍ പോയി രക്തം മാറ്റിവന്നാണ് അഭിനയിച്ചിരുന്നത്. അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ മരിച്ചുവീഴണമെന്ന് കൊതിച്ച അദ്ദേഹം.
ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന സിനിമയില്‍ അഭിനയിച്ചതിനു ശേഷം സ്വയം കാറോടിച്ച് ആശുപത്രിയില്‍ എത്തി ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളിലൂടെയും അദ്ദേഹത്തിന്റെ ഓര്‍മകള്‍ നിലനില്ക്കുന്നു. ആ സിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു.
ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നതോടൊപ്പം. മലയാള സിനിമയുടെ തലവര മാറ്റിയെഴുതിയ ആ അതുല്യനായ മഹാനടനെ ‘വികൃതമായി’ അനുകരിച്ച്, പുതു തലമുറയുടെ മുമ്പിൽ ഒരു കോമാളിയാക്കിക്കൊണ്ടിരിക്കുന്ന മിമിക്രി കൊലകാരന്മാർക്ക് എൻ്റെ നടുവിരൽ നമസ്കാരം..!
Post Your Comments