കൊച്ചി: ബാലതാരമായി സിനിമയിലെത്തി നായകനായും, തിരക്കഥാകൃത്തുമായ മാറിയ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക പ്രീതി നേടിയ ഒരു പിടി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ വിഷ്ണുവിന് കഴിഞ്ഞു. തനതായ ശൈലിയിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെക്കുന്ന വിഷ്ണു കോവിഡ് അനന്തര സിനിമ വിശേഷങ്ങൾ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു.
കോവിഡ് കാലത്ത് ബിബിൻ ജോർജുമായി ചേർന്ന് രണ്ട് സിനിമകൾക്ക് തിരക്കഥ തയ്യാറാക്കിയെന്നും, ഒന്ന് ബിബിനുമായി ചേർന്ന് സംവിധാനം ചെയ്യാൻ ഉദ്ദേശിക്കുന്നതായും വിഷ്ണു പറഞ്ഞു. മറ്റൊന്ന് ഷാഫി സംവിധാനം ചെയ്യുന്ന വലിയ ചിത്രമാണെന്നും, കോവിഡ് തന്ന പുണ്യമാണ് ഇതെന്നും വിഷ്ണു പറയുന്നു.
‘ഞാനും ബിബിനും ചേർന്ന് രണ്ടു സിനിമകളുടെ തിരക്കഥ പൂർത്തിയാക്കി. ലോക് ഡൗൺ തന്ന പുണ്യമാണിത്. ഒന്ന് വലിയ സിനിമയായിരിക്കും. ഷാഫി സാറാണ് സംവിധാനം. അടുത്തത് ബിബിനും ഞാനും ചേർന്ന് സംവിധാനം ചെയ്യുന്ന സിനിമ. ഞങ്ങളുടെ ആദ്യ സംവിധാന സംരംഭം. ഞങ്ങള് തന്നെയാണ് നായകൻമാർ.ഞാൻ അഭിനയിക്കുമ്പോൾ ബിബിൻ സംവിധാനം. ബിബിൻ അഭിനയിക്കുമ്പോൾ ഞാൻ സംവിധാനം ചെയ്യും’. വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു.
Post Your Comments