മലയാളത്തില്‍ ഒരുകാലത്ത് ആക്ഷൻ ഹിറോയായിരുന്ന നടനാണ് ബാബു ആന്റണി. സംവിധായകൻ ഒമർ ലുലുവിന്റെ പവര്‍ സ്റ്റാര്‍ എന്ന സിനിമയിലൂടെ ബാബു ആന്റണി വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ബാബു ആന്റണിയെ കുറിച്ച് ഒമർ പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
സ്റ്റൈലനായി ഫൈറ്റ് ചെയുന്ന ബാബു ആന്റിണിയെ വച്ച് പണ്ട് ഒരു ആക്ഷൻ ചിത്രം ചെയ്തിരുന്നെങ്കിൽ ഒരു ഇന്റർനാഷണൽ സ്റ്റാർ ജനിച്ചേനെ കേരളക്കരയിൽ എന്നാണ് ഒമർ പറയുന്നത്. കൂടാതെ ഹോളിവുഡ് സൂപ്പർ ഹിറ്റ് ആക്ഷൻ ചിത്രം റാംബോയുടെ പോസ്റ്ററിൽ ബാബു ആന്റണിയുടെ പടം കൂടി എഡിറ്റ് ചെയ്ത ചിത്രവും ഒമർ കുറിപ്പിനോടൊപ്പം പങ്കുവെച്ചു.
ഒമർ ലുലുവിന്റെ വാക്കുകൾ :
‘ആറടി മൂന്ന് ഇഞ്ച് പൊക്കം നല്ല സ്റ്റൈലനായി ഫൈറ്റ് ചെയുന്ന ബാബു ആന്റണി ചേട്ടനെ വെച്ച് അത്യാവശ്യം നല്ല ബഡ്ജറ്റിൽ പണ്ട് ഒരു ആക്ഷൻ ചിത്രം ചെയ്തിരുന്നു എങ്കിൽ പാൻ ഇന്ത്യയല്ലാ ഒരു ഇന്റർനാഷണൽ സ്റ്റാർ ജനിച്ചേനെ കേരളക്കരയിൽ നിന്ന്‘, എന്നായിരുന്നു ഒമർ പറയുന്നത്’.
ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും പവർ സ്റ്റാറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. കൊക്കെയ്ന്‍ വിപണിയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. അതേസമയം ചിത്രത്തിൽ നായികയും, പാട്ടുകളും ഒന്നും ഉൾപ്പെടുത്തിയിട്ടില്ല.
https://www.facebook.com/omarlulu/posts/334924561323337
Post Your Comments