കൊൽക്കത്ത: ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന താരമാണെങ്കിലും കഴിഞ്ഞ വര്‍ഷം മുതല്‍ പുതിയ അസിനിമയൊന്നും ഇല്ലാത്തതിനാൽ നികുതി അടയ്ക്കാൻ സാധിക്കുന്നില്ലെന്ന് വെളിപ്പെടുത്തിയ നടി കങ്കണ റണാവത്തിനെ പരിഹസിച്ച് അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ‘എന്ത്, ഝാന്‍സി റാണിക്ക് ജോലി ഇല്ലെന്നോ..?’ എന്നാണ് കങ്കണയെ കുറിച്ചുള്ള വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ കുറച്ചു നാളുകളായി പുതിയ പ്രൊജക്ടുകളൊന്നും ഇല്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ നികുതിയുടെ പകുതി മാത്രമാണ് അടച്ചത് എന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വെളിപ്പെടുത്തിയത്. സര്‍ക്കാര്‍ പലിശ ഈടാക്കിയാലും പ്രശ്നമില്ലെന്നും കങ്കണ പറഞ്ഞിരുന്നു.
Also Read:‘ഇനിയാണ് എന്റെ ശബ്ദം ഉയരുക’: രാജ്യദ്രോഹക്കുറ്റം ചുമത്തിയതിൽ പ്രതികരിച്ച് ഐഷ സുൽത്താന
‘ഇതാദ്യമാണ് ഇങ്ങനൊരു അവസ്ഥ ജീവിതത്തില്‍ നേരിടുന്നത്. നികുതി അടയ്ക്കാന്‍ വൈകി, അടയ്ക്കാത്ത ആ നികുതി പണത്തിന് സര്‍ക്കാര്‍ പലിശ ഈടാക്കുന്നുണ്ട്, എന്നിട്ടും ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നു. വ്യക്തിപരമായി എല്ലാവര്ക്കും നഷ്ടങ്ങള്‍ നേരിടുന്ന കാലഘട്ടമാണിത്, എത്രയും പെട്ടെന്ന് എല്ലാം ശരിയാകട്ടെയെന്ന് ആഗ്രഹിക്കുന്നു’ – കങ്കണ കുറിച്ചു.
കോവിഡ് കാലത്ത് ഏറെ വിവാദപരമായ പ്രസ്താവനകള്‍ നടത്തി വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് കങ്കണ. കോവിഡ് വെറും ജലദോഷ പനിയാണെന്ന നടിയുടെ പ്രസ്താവ വിവാദമായിരുന്നു. പിന്നാലെ ഇത് തെറ്റാണെന്നും രോഗമുക്തിക്ക് ശേഷം തനിക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്നും വ്യക്തമാക്കി കങ്കണ രംഗത്തെത്തിയിരുന്നു.
Post Your Comments