മുംബൈ : കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ‘ഫാമിലി മാൻ സീസൺ 2 ‘. 9 എപ്പിസോഡുകളുള്ള ഫാമിലി മാൻ സീസണ് 2 ജൂണ്‍ 4നാണ് റിലീസ് ചെയ്തത്. ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് ചിത്രം പ്രദർശനം തുടരുന്നത്. തമിഴ് ജനതയെയും, ഈഴം ലിബറേഷന്‍ മൂവമെന്റിനേയും തെറ്റായി കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സീരീസിനെതിരേ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയർന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
രാജ്-ഡികെ ജോടി സംവിധാനം ചെയ്ത വെബ് സീരിസില്‍ മനോജ് ബാജ്പേയി, സാമന്ത അകിനേനി, പ്രിയാമണി തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കേന്ദ്രകഥാപാത്രമായ ശ്രീകാന്ത് തിവാരിയെ അവതരിപ്പിക്കുന്ന മനോജ് വാജ്പേയിക്കാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം. 10 കോടിയാണ് മനോജ് ബാജ്പേയിക്ക് ഇരു സീസണുകളിലുമായി ആകെ ലഭിച്ച പ്രതിഫലം. രണ്ടാം സീസണില്‍ മാത്രം അഭിനയിച്ച സാമന്തയ്ക്കാണ് പ്രതിഫലത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനം. നാല് കോടിയോളമാണ് സാമന്തയുടെ പ്രതിഫലം. പ്രിയാമണിയ്ക്ക് 80 ലക്ഷവും ഷരീഫ് ഹഷ്മിക്ക് 65 ലക്ഷവും ദര്ശന് കുമാറിന് 1 കോടിയും അസ്ലേഷ താക്കൂറിന് 50 ലക്ഷവും ശരത് കേല്‍ക്കാറിന് 1.6 കോടിയും രൂപയാണ് പ്രതിഫലമെന്ന് അണിയറ പ്രവര്ത്തകരോടടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments