
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് പരിനീതി ചോപ്ര. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുളള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ തുർക്കിയിൽ അവധിയാഘോഷിക്കുന്ന ചിത്രവുമായി എത്തിയിരിക്കുകയാണ് പരിനീതി ചോപ്ര. എന്നാൽ രാജ്യത്ത് പലയിടത്തും കോവിഡും ലോക്ഡൗണും യാത്രാവിലക്കുമെല്ലാം നില നിൽക്കുന്ന സാഹചര്യത്തിൽ പരിനീതി എങ്ങനെ തുർക്കിയിൽ എത്തി എന്നതായിരുന്നു എല്ലാവരുടെയും സംശയം.
ആരാധകരുടെ സംശയത്തിന് എല്ലാം പരിനീതി തന്നെ മറുപടിയും നൽകിയിട്ടുണ്ട്. ഈ പ്രയാസകരമായ സമയത്തും സ്വതന്ത്രമായി യാത്ര ചെയ്യാൻ തനിക്ക് ഭാഗ്യം ലഭിച്ചു എന്ന് പരിനീതി പറയുന്നു.
‘ഇന്ത്യയിൽ നിന്നും മിക്കവർക്കും യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ ഞാൻ ഇത് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു, മാർച്ച് മുതൽ ഞാൻ രാജ്യത്തിന് പുറത്താണ്. ഈ പ്രയാസകരമായ സമയത്തും സ്വതന്ത്രമായി യാത്ര ചെയ്യാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ഈ ഭാഗ്യത്തെ ഞാൻ നിസ്സാരമായി കാണുന്നുമില്ല’- പരിനീതി പറഞ്ഞു.
തനിക്ക് അസൂയ തോന്നുന്നുവെന്നാണ് പരിനീതി പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ നടിയും പരിനീതിയുടെ സഹോദരിയുമായ പ്രിയങ്ക ചോപ്ര കുറിച്ചത്.
പരിനീതിയുടേതായി സന്ദീപ് ഔർ പിങ്കി ഫറാർ , സൈന എന്നീ ചിത്രങ്ങളാണ് അവസാനം പുറത്തിറങ്ങിയത്.
https://www.instagram.com/p/CP5pg2OrPBq/?utm_source=ig_web_copy_link
Post Your Comments