കൊച്ചി : ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പരിചിതനായ താരമാണ് ബഷീര്‍ ബഷി. രണ്ടു ഭാര്യമാരുടെ പേരിൽ താരത്തിന്റെ സ്വകാര്യ ജീവിതം സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ചയാകാറുണ്ട്. കല്ലുമ്മക്കായ എന്ന വെബ്സീരിസിലൂടെ ബഷീറും രണ്ട് ഭാര്യമാരായ സുഹാനയും മഷൂറയും സോഷ്യൽ മീഡിയയിൽ ആരാധകരെ സ്വന്തമാക്കി.
വ്ലോഗർ കൂടിയായ മഷൂറയുടെ പുതിയ വീഡിയോ ആരാധകർക്കിടയിൽ ചർച്ചയാകുന്നു. തനിക്ക് ഒരു ബാഡ് ന്യൂസ് ഉണ്ടെന്നും അതിപ്പോൾ പറയാൻ പറ്റില്ലെന്നുമാണ് മഷൂറ പറയുന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. ” എല്ലാ ദിവസവും നല്ലതാണ്. എന്നാല്‍ എപ്പോഴും സന്തോഷത്തോടെ ഇരിക്കാന്‍ പറ്റണമെന്നില്ലല്ലോ, എനിക്ക് ഭയങ്കരമായി സങ്കടം വന്ന ദിവസമാണ്. ചെറിയ കാരണമാണ്, പക്ഷേ, അതെനിക്ക് പറയാന്‍ പറ്റൂല. എല്ലാവരുടെ ജീവിതത്തിലും ഉയര്‍ച്ച താഴ്ചകള്‍ കാണും. ചെറിയ കാര്യത്തിന് ഞാനിങ്ങനെ അപ്സെറ്റാവരുത് എന്ന് പറഞ്ഞു ബേബി. ഇപ്പോള്‍ എനിക്ക് ഇത് നിങ്ങളോട് പറയാനാവില്ല, സമയം വരുമ്ബോള്‍ പറയാം. എനിക്കൊരു ബാഡ് ന്യൂസ് കിട്ടിയിരുന്നു. എല്ലാവരുടെ ലൈഫിലും ഗുഡ് ബാഡ് ന്യൂസ് ഉണ്ടാവും. വ്ളോഗ് ചെയ്തില്ലെങ്കിലും ഞാനിങ്ങനെ പോവും. എന്നാല്‍ ഈ വീഡിയോ കണ്ട് സന്തോഷിക്കാനും ആസ്വദിക്കാനുമൊക്കെ കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തുന്നില്ല.
ഞാനിവിടെ ഉറങ്ങുകയായിരുന്നു. ബേബി പുറത്ത് പോയിരിക്കുകയായിരുന്നു. തിരിച്ച് വന്നപ്പോള്‍ എന്നെ കണ്ടില്ല, ഇങ്ങനെ ചിന്തിച്ചിരിക്കല്ലേയെന്ന് പറഞ്ഞ് പുറത്തേക്ക് വിളിക്കുകയായിരുന്നു. ഒരു കാര്യം ഞാന്‍ വിചാരിച്ചിരുന്നു. അത് ആയിട്ടില്ല. അത് ആവുമെന്ന് കോണ്‍ഫിഡന്റായിരുന്നു. ചെറിയൊരു കാര്യമാണ്. ആ സമയമാവുമ്പോള്‍ അത് ഓക്കെയാവുമെന്ന് ഞാന്‍ വിചാരിക്കുന്നു.”
എന്തായാലും ഞങ്ങളെല്ലാം കൂടെയുണ്ടെന്നും മനസ്സിലുള്ള കാര്യം വൈകാതെ തന്നെ നടക്കുമെന്നും പറഞ്ഞു ആരാധകർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്.
Post Your Comments