ഭാര്യ പ്രിയങ്കയുടെ മരണത്തിൽ അറസ്റ്റിലായ രാജൻ പി. ദേവിന്റെ മകൻ ഉണ്ണി കുറ്റക്കാരനല്ലെന്ന് നടൻ ജയകൃഷ്ണൻ. നേരിട്ട് അറിയാത്ത കാര്യങ്ങൾ വിശ്വസിച്ച് തെറ്റ് ചെയ്യാത്ത ഒരുത്തനെ കുറ്റവാളി ആക്കരുതെന്ന് ജയകൃഷ്ണൻ പറയുന്നു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റിലാണ് ജയകൃഷ്ണൻ ഉണ്ണിയ്ക്ക് പിന്തുണയുമായെത്തിയത്.
‘അവസാനം സത്യങ്ങൾ പുറത്ത് വരുന്നു… ഇപ്പോഴും ഈ പറയുന്നത് കള്ളം ആണെന്ന് വിശ്വസിക്കുന്ന ഓരോ വ്യക്തികളോടും എനിക്ക് ഒന്നേ പറയാനുള്ളൂ…നിങ്ങൾക്ക് നേരിട്ട് അറിയാത്ത കാര്യങ്ങൾ വിശ്വസിച്ച് തെറ്റ് ചെയ്യാത്ത ഒരുത്തനെ കുറ്റവാളി ആക്കരുത്.’–ജയകൃഷ്ണൻ പറയുന്നു.
ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഉണ്ണിയെ അറസ്റ്റ് ചെയ്യുന്നത്. അങ്കമാലി കറുകുറ്റിയിലെ വീട്ടിൽ നിന്നുമാണ് നടനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതും അറസ്റ്റ് രേഖപെടുത്തുന്നതും. പ്രിയങ്കയുടെ ആത്മഹത്യയിൽ ദുരൂഹത ഉണ്ടെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് ഉണ്ണിയെ അറസ്റ്റ് ചെയ്തത്.
Post Your Comments