
ഹൈദരാബാദ് : സ്വന്തം ഗ്രാമത്തിലെ മുഴുവൻ ആളുകള്‍ക്കും കൊവിഡ് വാക്സിൻ എത്തിച്ച് തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു. മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ നമ്രത ശിരോദ്കര് ആണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ജനങ്ങൾ വാക്സിൻ എടുക്കുന്നതിന്റെ ഫോട്ടോയും നമ്രത പങ്കുവെച്ചിട്ടുണ്ട്.
വാക്സിൻ സ്വീകരിച്ച എല്ല ജനങ്ങള്‍ക്കും നമ്രത നന്ദി പറഞ്ഞു. ഗ്രാമം പൂർണമായും വാക്സിനേഷൻ സ്വീകരിച്ച് കഴിഞ്ഞതായും നമ്രത ശിരോദ്കര് അറിയിച്ചു.
മഹേഷ് ബാബുവിന്റെ ജന്മസ്ഥലമാണ് ബുറിപലേം എന്ന ഗ്രാമം. നേരത്തെ ഗ്രാമത്തെ മഹേഷ് ബാബു ഏറ്റെടുത്തിരുന്നത് വാർത്തയായിരുന്നു. ഗ്രാമത്തിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് മഹേഷ് ബാബു അറിയിച്ചിരുന്നു. തുടര്‍ന്ന് ഗ്രാമത്തില്‍ ക്ലാസ് മുറികള്‍ നിര്‍മിക്കുന്നതടക്കമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ മഹേഷ് ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.
https://www.instagram.com/p/CP5KNV3DY6v/?utm_source=ig_web_copy_link
Post Your Comments