CinemaGeneralMollywoodNEWS

അതിന്‍റെ ലൊക്കേഷനിലാണ് ആദ്യമായി പോകുന്നത്: ആദ്യമായി സിനിമ ചിത്രീകരണം കാണാന്‍ പോയതിനെക്കുറിച്ച് മുരളി ഗോപി

അച്ഛന്‍ ഒരു സിനിമയുടെ വര്‍ക്കിനായി പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന സമയമായിരുന്നു

ലൈഫില്‍ ആദ്യമായി ഒരു സിനിമയുടെ ലൊക്കേഷനില്‍ പോയ അനുഭവത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ഭരത് ഗോപി അഭിനയിച്ച ‘സ്വന്തം ശാരിക’ എന്ന സിനിമയുടെ ലൊക്കേഷനില്‍ അച്ഛനൊപ്പം പോയ പൂര്‍വ്വകാല ഓര്‍മ്മകളെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ് മുരളി ഗോപി.

മുരളി ഗോപിയുടെ വാക്കുകള്‍

“വീട്ടിലേക്ക് സിനിമ ചര്‍ച്ചകള്‍ കൊണ്ട് വരുന്ന ആളായിരുന്നില്ല അച്ഛന്‍. അതുകൊണ്ട് ഞങ്ങള്‍ തമ്മില്‍ എന്റെ കുട്ടിക്കാലത്ത് സിനിമകളെക്കുറിച്ച് ഒന്നും അങ്ങനെ ചര്‍ച്ച ചെയ്തിരുന്നില്ല. ദൂരദര്‍ശനില്‍ ബോളിവുഡ് ഗാനങ്ങള്‍ മാത്രം വരുന്ന ഒരു പ്രോഗ്രമായിരുന്നു ‘ചിത്രഹാര്‍’. ഒരിക്കല്‍ ഞാന്‍ അത് കണ്ടു കൊണ്ടിരിക്കെ അച്ഛന്‍ എന്നോട് ചോദിച്ചു. ഇതേത് സിനിമയിലെ ഗാനമാണെന്നു? ആ ചോദ്യം പതിവില്ലാത്തതാണ്. ഞാന്‍ അതിനു മറുപടി പറയുകയും ആ ഗാനത്തിലെ ഷോട്ടുകളുടെ എണ്ണം പറയുകയും ചെയ്തു. ഉടനടി അച്ഛന്റെ ഒരു ചോദ്യം വന്നു. സിനിമയുടെ ഷൂട്ടിംഗ് കാണാന്‍ ആഗ്രഹമുണ്ടോ?. അച്ഛന്‍ ഒരു സിനിമയുടെ വര്‍ക്കിനായി പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന സമയമായിരുന്നു. അങ്ങനെ ഞാന്‍ ആദ്യമായി ഒരു സിനിമയുടെ ചിത്രീകരണം കാണാന്‍ പോയി. ‘എന്റെ ശാരിക’ എന്ന സിനിമയായിരുന്നു അത്”. മുരളി ഗോപി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button