CinemaComing SoonLatest NewsNationalNew ReleaseNEWS

മലയാളികളുടെ പ്രിയ ‘കുപ്പി’ ബോളിവുഡിലേക്ക്

ചിത്രീകരണം ഓഗസ്റ്റിൽ അവസാനിക്കും

കൊച്ചി: വിനീത് ശ്രീനിവാസൻ നിർമ്മിച്ച് 2016ല്‍ പുറത്തിറങ്ങിയ ‘ആനന്ദം’ എന്ന ചിത്രത്തിലെ ‘കുപ്പി’ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസില്‍ ഇടം പിടിച്ച താരമാണ് വിശാഖ് നായര്‍. ‘ആനന്ദ’ത്തിന് ശേഷം നിരവധി ചിത്രങ്ങളിലും വെബ്‌സീരീസിലും വേഷമിട്ട താരം ഇപ്പോള്‍ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. തന്റെ ആദ്യ ബോളിവുഡ് ചിത്രത്തെ കുറിച്ച് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ്  താരം വെളിപ്പെടുത്തിയത് .

സിനിമയുടെ ഷൂട്ടിങ് ഭൂരിഭാഗവവും കഴിഞ്ഞുവെന്നും, ലോക്ക്ഡൗൺ മൂലമാണ് ഇപ്പോൾ നിർത്തി വെച്ചിരിക്കുന്നതെന്നും വിശാഖ് പറയുന്നു. ആഗസ്റ്റ് അവസാനത്തോടെ ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത് എന്നും വിശാഖ് പറഞ്ഞു

വിശാഖിന്റെ വാക്കുകൾ:

‘’ബോളിവുഡ് സിനിമയുടെ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയായിരുന്നു. രാജ്സ്ഥാന്‍, ഡല്‍ഹി, മുംബൈ എന്നിവടങ്ങളിലാണ് ചിത്രീകരണം നടന്നത്. അപ്പോഴാണ് ലോക്ക്ഡൗണ്‍ വന്നത്. ആഗസ്റ്റ് ആകുമ്പോഴേക്കും സിനിമയുടെ ജോലികള്‍ പൂര്‍ത്തിയാകുമെന്നാണ് വിശ്വസിക്കുന്നത്’’- വിശാഖ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button