GeneralLatest NewsMovie GossipsNEWSSocial Media

അവസാനമായി അദ്ദേഹം എന്റെ മുഖത്തേക്ക് നോക്കിയ ആ നോട്ടം ഇന്നും മനസിൽ മായാതെ നിൽക്കുന്നു : മേഘ്‌ന രാജ്

ഉറക്കത്തിനിടെ രാത്രിയില്‍ ഞാന്‍ കണ്ണ് തുറന്ന് നോക്കിയപ്പോള്‍ എന്നെ തുറിച്ച് നോക്കുകയും പുഞ്ചിരിക്കുകയും ചെയ്യുന്ന ചീരുവിനെയാണ് കണ്ടത്

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയതായിരുന്നു നടൻ ചിരഞ്ജീവി സർജ്ജയുടെ വിയോഗം. കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിനാണ് ചിരഞ്ജീവി ഹൃദയാഘാതം മൂലം അന്തരിച്ചത്. നടിയും ഭാര്യമായ മേഘ്‌ന നാലു മാസം ഗർഭിണിയായിരിക്കുമ്പോഴായിരുന്നു ചീരുവിന്റെ വിയോഗം. ഇപ്പോഴിതാ ചിരഞ്ജീവിയുടെ ഓർമ്മ ദിനത്തിൽ മേഘ്‌ന ചീരുവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

മേഘ്‌നയുടെ വാക്കുകൾ :

”2020 ജൂണ്‍ ആറിന് ചിരഞ്ജീവി ഉറങ്ങുന്നതിനും മുന്‍പ് ഞാന്‍ നേരത്തെ തന്നെ കിടന്ന് ഉറങ്ങിയിരുന്നു. ഉറക്കത്തിനിടെ രാത്രിയില്‍ ഞാന്‍ കണ്ണ് തുറന്ന് നോക്കിയപ്പോള്‍ അദ്ദേഹം എന്നെ തുറിച്ച് നോക്കുകയും പുഞ്ചിരിക്കുകയും ചെയ്യുന്നത് മാത്രം കണ്ടു. എന്താണ് ചിന്തിച്ചിരിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം ഒന്നും പറഞ്ഞില്ല. അന്ന് രാത്രി അദ്ദേഹം എന്റെ മുഖത്തേക്ക് നോക്കിയ ആ നോട്ടം എന്നും എന്റെയുള്ളില്‍ ഉണ്ടാവും. ഓരോ ദിവസവും ഞാന്‍ അതിനെ കുറിച്ചാണ് ചിന്തിക്കുന്നത്.

ഞാൻ ഞങ്ങളുടെ മകനെ ജനിച്ചതിനുശേഷം ആദ്യമായി ചിരഞ്ജീവിയുടെ സ്മാരകം ഉള്ള ഫാമിലേക്ക് കൊണ്ടുപോകുന്നു. ജൂൺ 7 മകൻ ആദ്യമായി ആ സ്ഥലം സന്ദർശിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു”, എന്നും മേഘ്ന പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button