തൊടുപുഴ: മലയാളത്തിന്റെ സംവിധായകനാണ് ലാൽ ജോസ്. തന്റെ പുതിയ അതിഥികളെ പരിചയപ്പെടുത്തുകയാണ് ഇപ്പോൾ. തോട്ടത്തിലെ വാഴക്കുലയ്ക്കുള്ളിൽ കൂടുകൂട്ടിയ പൂത്താങ്കീരിയുടെ മുട്ടവിരിഞ്ഞ മനോഹര കാഴ്ചകളാണ് ഈ ലോക് ഡൗൺ കാലത്ത് ലാൽ ജോസ് പങ്കുവച്ചിരിക്കുന്നത്.
രണ്ടുപേർ എത്തി, ഇനി ഒരാൾക്കായി കാത്തിരിപ്പ് എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്. ചോരക്കുഞ്ഞെന്നോണം, ചുവപ്പ് നിറത്തിൽ ജീവന്റെ ചെറിയ തുടിപ്പുകൾ, വിരിഞ്ഞു വന്ന രണ്ടു മുട്ടകളിൽ കാണാം.
രണ്ടു ദിവസങ്ങൾക്കു മുൻപാണ് വാഴക്കുലകളുടെ ഇടയിൽ നിന്നുള്ള അപൂർവ കാഴ്ച ലാൽ ജോസ് പോസ്റ്റ് ചെയ്തത്. വീഡിയോ ചുവടെ
https://www.instagram.com/p/CP0WTOZHsML/?utm_source=ig_embed&utm_campaign=loading
‘ചപ്പിലക്കിളി എന്ന് നാട്ടിൽ വിളിക്കുന്ന പൂത്താങ്കീരിയുടെ മുട്ടകളാണ് കുലച്ചുനിന്ന വാഴയുടെ ഇടയിൽ കൂട്ടിലുണ്ടായിരുന്നത്. താൻ ആദ്യമായാണ് ഇങ്ങനെയൊരു കാഴ്ച കാണുന്നത്’- ലാൽ ജോസ് പറയുന്നു.
Post Your Comments