GeneralLatest NewsMollywoodNEWS

അന്തമായി നമ്മളെ ചീത്ത വിളിച്ചത് 20 ശതമാനം പേര്‍ മാത്രമാണ്, അതൊന്നും ഒരു പൊങ്കാലയായി തോന്നുന്നില്ല: രമേശ് പിഷാരടി

ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവര്‍ താന്‍ കോണ്‍ഗ്രസിന് പ്രചാരണത്തിന് പോയി എന്നത് കൊണ്ട് പലതും പറയും

കൊച്ചി : കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭാഗമായി പ്രചാരണ പരിപാടികളിൽ നടന്‍ രമേഷ് പിഷാരടി സജീവമായിരുന്നു. സുഹൃത്തും നടനുമായ ധർമ്മജനുവേണ്ടിയും താരം പ്രചരണത്തിനു എത്തി. എന്നാല്‍ യുഡിഎഫ് പരാജയപ്പെട്ടതോടെ രമേശ് പിഷാരടിയ്ക്ക് സമൂഹമാധ്യമത്തിൽ വലിയ ട്രോളുകൾ നേരിടേണ്ടിവന്നു. മാൻഡ്രേക് എന്നാണ് പല ട്രോളുകളിലും പിഷാരടിയെ വിശേഷിപ്പിച്ചത്. സൈബർ ആക്രമണം മുതൽ ട്രോളുകൾ വരെയുള്ള സംഭവത്തില്‍ മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് താരം.

ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവര്‍ താന്‍ കോണ്‍ഗ്രസിന് പ്രചാരണത്തിന് പോയി എന്നത് കൊണ്ട് പലതും പറയും. അതൊന്നും ഒരു പൊങ്കാലയായി തോന്നുന്നില്ലെന്നു പിഷാരടി പറയുന്നു.

read also: ‘സഖാവ് പിണറായി വിജയന്റെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ഇട്ടല്ല ഹീറോയിസം കാണിക്കേണ്ടത്’ : ലക്ഷ്മി പ്രിയ
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..” ഒരു ഐതിഹാസികമായ വിജയം ഇടതുപക്ഷത്തിന് ഉണ്ടാകുമ്പോള്‍ ഓട്ടോമാറ്റികലി ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവര്‍ ഞാന്‍ പ്രചാരണത്തിന് പോയത് കോണ്‍ഗ്രസിനാണ് എന്നത് കൊണ്ട് അവര്‍ പലതും പറയും. അതൊന്നും ഒരു പൊങ്കാലയായി എനിക്ക് തോന്നിയില്ല. കൂടുതല്‍ ആളുകളും തമാശയാണ് പറഞ്ഞത്. ഒരു 20 ശതമാനം പേര്‍ മാത്രമാണ് അന്തമായി നമ്മളെ ചീത്ത വിളിച്ചിട്ടുള്ളു. അത് ഒരു രണ്ടു മൂന്ന് ദിവസം ഉണ്ടായിരുന്നു.”

” കമന്റ് പറയാനുള്ള സ്വാതന്ത്ര്യമൊക്കെ ഉണ്ട്. അതുപോലെ പലതിനും മറുപടിയും നല്‍കാറുണ്ട്. അവര്‍ നമുക്ക് വേണ്ടി സമയം ചിലവാക്കുമ്പോള്‍ തിരികെയും അങ്ങനെ ആകണമല്ലോ” പിഷാരടി കൂട്ടിച്ചേർത്തു

shortlink

Related Articles

Post Your Comments


Back to top button