കാസര്‍കോട്ട്: കേരളത്തില്‍ നിന്നും ഛത്തീസ്ഗഡിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോവുന്ന പോലീസുകാരുടെ കഥ പറഞ്ഞ മമ്മൂട്ടി-ഖാലിദ് റഹ്മാന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഉണ്ട എന്ന ചിത്രം വലിയ ശ്രദ്ധനേടിയിരുന്നു. സംവിധായകൻ രഞ്ജിത് മമ്മൂട്ടിയ്ക്കൊപ്പം പ്രധാന വേഷത്തിൽ എത്തിയ ഈ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നതിനെക്കുറിച്ചു പ്രൊഡക്ഷന്‍ കണ്ട്രോളര് ഹര്ഷന് പട്ടാഴി തുറന്നു പറയുന്നു.
ഛത്തീസ് ഗഡ് പോലെയുള്ള സ്ഥലം കേരളത്തിൽ കണ്ടെത്തിയതും അവിടത്തെ ചിത്രീകരണത്തിന് പരിസ്ഥിതി പ്രവർത്തകർ തടസ്സം നിന്നുമെല്ലാം ഹർഷൻ ഒരു യൂട്യൂബ്ചാനലിന് നല്കിയ അഭിമുഖത്തിൽ പങ്കുവയ്ക്കുന്നതിങ്ങനെ..
read also: സച്ചി ഇല്ലാത്ത ആദ്യ വിവാഹവാർഷികം : വേദനയോടെ ഭാര്യ സിജി
”ഉണ്ടയുടേത് കേരളത്തില്‍ നിന്നും ഛത്തീസ്ഗഡിലേക്ക് ഡ്യൂട്ടിക്ക് പോവുന്ന പോലീസുകാരുടെ കഥയാണ്. ഛത്തീസ് ഗഡ് പോലെ വേറൊരു സ്ഥലം കണ്ടെത്തുക എന്നതായിരുന്നു ഏറെ ബുദ്ധിമുട്ട്. അങ്ങനെ ഒടുവില്‍ കാടുമായി ചേര്‍ന്ന് കിടക്കുന്ന കാസര്‍കോട്ടെ കാറടുക്ക എന്ന സ്ഥലത്തെ കുറിച്ച് അറിഞ്ഞു. വെല്ലുവിളി ആ സ്ഥലത്ത് ഷൂട്ട് ചെയ്യാനുളള പെര്മിഷന് മേടിക്കുക എന്നതായിരുന്നു.
പെര്മിഷന് ഇല്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ. അങ്ങനെ ഇക്കാര്യം പറയാനായി അവിടത്തെ ഉദ്യോഗസ്ഥരുടെ അടുത്ത് ചെന്നു. കാര്യങ്ങളെല്ലാം പറഞ്ഞ് പെര്മിഷന് മേടിച്ചു. അവിടത്തെ വനത്തിനുളളിലാണ് ഞങ്ങള്‍ ഷൂട്ട് ചെയ്തത്. വെല്ലുവിളി അതിന്റെ അകത്ത് കൂടെ ഒരു റോഡ് പോവുന്ന സീന്‍ ഷൂട്ട് ചെയ്യണം. റോഡ് ഉണ്ടാക്കണം. അവിടെ ഒരു പരന്ന പ്രദേശമായിരുന്നു.
അവിടെ റോഡ് ഉണ്ടാക്കണമെങ്കില്‍ പുറത്തുനിന്ന് മണ്ണ് കൊണ്ടുവന്ന് ഇടണം. കുറെദൂരത്തേക്ക് റോഡ് പോവുന്നതായി ചിത്രീകരിക്കണം. അപ്പോ അതിന് പെര്മിഷന് തടസമുണ്ടായിരുന്നു. നമ്മളെ കുറച്ചുകൂടി വിഷമിപ്പിക്കുന്ന രീതിയില്‍ അവിടെത്തെ പരിസ്ഥിതി പ്രവര്‍ത്തകർ തുടക്കം മുതൽ ഞങ്ങള്‍ക്ക് എതിരായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ക്കറിയാം ആ സ്ഥലത്തെ ബാധിക്കുന്ന പ്രശ്നമേ അല്ലാ എന്ന്. എന്നാല്‍ കുറച്ചുപേര്‍ എതിരായി നിന്നു. അപ്പോഴേക്കും സെറ്റിന്റെ പണികള്‍ തുടങ്ങിയിരുന്നു. അവിടെ മണ്ണുമായി വന്ന ടിപ്പറുകള്‍ അവര്‍ തടഞ്ഞു. അങ്ങനെ വലിയ വിഷയങ്ങളായി. പ്രശ്നങ്ങൾ കാരണം സിനിമ നിന്നുപോവുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തി. ഞങ്ങള്‍ വീണ്ടും ഉദ്യോഗസ്ഥരെ കണ്ട് കാര്യങ്ങള്‍ അറിയിച്ചു.
പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രശ്നം മാത്രമല്ല ഓഫീസര്‍മാര്‍ തമ്മിലുളള അങ്ങോട്ടും ഇങ്ങോട്ടുമുളള അവരുടെ ശത്രുതയ്ക്കും ഞങ്ങൾ കാരണമായി. എന്തായാലും ദൈവത്തിന്റെ സഹായം കൊണ്ട ആ സിനിമ പൂര്‍ത്തിയാക്കാന്‍ സാധിച്ചു”.- ഹര്ഷന് പട്ടാഴി പറഞ്ഞു.
Post Your Comments