വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാവാത്ത നടനാണ് മമ്മൂട്ടി എന്ന് നിർമ്മാതാവ് ബി.സി. ജോഷി. ഒരു സ്വകാര്യ യുട്യൂബ് ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഷൂട്ടിങ്ങിനായി സെറ്റിട്ട് തയ്യാറായിരുന്ന സമയത്ത് സ്വന്തം ആവശ്യങ്ങളുടെ പേരിൽ മമ്മൂട്ടി അഭിനയിക്കാൻ വരാതിരുന്നിട്ടുണ്ടെന്നും, ഇതുമൂലം തനിക്ക് അന്ന് ഒരുപാട് നഷ്ടങ്ങൾ ഉണ്ടായെന്നും ജോഷി പറയുന്നു.
എന്നാൽ മോഹൻലാൽ തീരെ സുഖമില്ലാതിരുന്നപ്പോൾ പോലും സാഹചര്യം മനസിലാക്കി അഭിനയിക്കാൻ എത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ജോഷിയുടെ വാക്കുകൾ :
”മമ്മൂട്ടിക്ക് അദ്ദേഹത്തിന്റേതായ ചില സ്വഭാവങ്ങളുണ്ട്. നമ്മൾ അതെല്ലാം അനുവദിച്ചു കൊടുക്കും. പ്രമാണിക്കകത്ത് കയറു പിരിക്കുന്നയിടത്ത് ഒരു സ്റ്റണ്ട് സീൻ എടുക്കാൻ ഉണ്ടായിരുന്നു. എല്ലാം ശരിയാക്കി കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് സുഖമില്ലാതായി. അന്ന് ഞങ്ങൾ വളരെയധികം റിക്വസ്റ്റ് ചെയ്തിട്ടും അദ്ദേഹം വന്നില്ല. തനിക്ക് പ്രായമായിരിക്കുകയാണെന്നും സുഖമില്ലെന്നും മമ്മൂക്ക അറിയിച്ചു. അന്ന് നഷ്ടം വന്നെന്നും ജോഷി വ്യക്തമാക്കി.
ഹോട്ടലിലെ ബാറിനുളളിൽ എടുക്കേണ്ട ഒരു സീനുണ്ടായിരുന്നു. അന്ന് മമ്മൂട്ടിക്ക് അത്യാവശ്യമായി എവിടേക്കോ പോകണമായിരുന്നു. അദ്ദേഹം അത് നേരത്തെ പറഞ്ഞു പോയ കേസാണ്. അന്ന് വളരെ റിക്വസ്റ്റ് ചെയ്തിട്ടും മമ്മൂട്ടി നിന്നില്ല. അത് വളരെയധികം വിഷമം ഉണ്ടാക്കി. ഇക്കാര്യത്തിൽ അദ്ദേഹത്തെ കുറ്റം പറയുന്നില്ല. അവർക്ക് മമ്മൂട്ടി മുന്നെ വാക്കു കൊടുത്തതാകാം. അതുകൊണ്ടാകാം പോയത്. പക്ഷെ നമ്മുടെ സാഹചര്യം കൂടെ അദ്ദേഹം മനസിലാക്കണമായിരുന്നു എന്നും” ജോഷി പറഞ്ഞു.
Post Your Comments