
തിരുവനന്തപുരം : നാളെയുടെ പാട്ടുകാരെ തേടി പ്രമുഖ സിനിമാ വിനോദ ഗ്രൂപ്പായ ഈസ്റ്റ് കോസ്റ്റ് നടത്തുന്ന മത്സരമാണ് ‘നാളെയുടെ പാട്ടുകാര്‍ ‘ . ഈ മത്സരത്തിന്റെ രണ്ടാം ഭാഗത്തിന്റെ ( ഭക്തിഗാനങ്ങള്‍) വിജയികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒന്നാം സമ്മാനം വർഷ വർമ്മയും നിഥി എം നായരുമാണ് കരസ്ഥമാക്കിയത്. അഞ്ജലി തീർത്ഥ രണ്ടാം സ്ഥാനവും ആരോൺ എസ് ജോർജ് മൂന്നാം സ്ഥാനവും നേടി.
അമലേന്ദു, വന്ദന ബി ശങ്കർ, ഗോകുൽ മാധവദാസ്, ഗോപു ഹരീന്ദ്രലാൽ, നേഹ രാജേഷ്, ഈഫ വർഗീസ് എന്നിവര്‍ നാലുമുതൽ ഒൻപത് വരെയുള്ള സ്ഥാനങ്ങൾ നേടിയിട്ടുണ്ട്.
read also: സംസാരം നിർത്തി, ആംഗ്യ ഭാഷ ഉപയോഗിച്ചു : ലോക്ഡൗണിൽ മൗനവൃതമെടുത്തെന്ന് രമേഷ് പിഷാരടി
ആൽബങ്ങളിലൂടെയും സിനിമകളിലൂടെയും മലയാള ചലച്ചിത്ര ലോകത്ത് ശ്രദ്ധനേടിയ ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് സോഷ്യൽ മീഡിയ ഗ്രൂപ്പായ ഈസ്റ്റ് കോസ്റ്റ് ഫാമിലി ക്ലബ്ബുമായി ചേർന്ന് ആണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മൂന്നംഗ ജൂറിയുടെ വിദഗ്ധമായ വിലയിരുത്തലാണ് അന്തിമമായി കണക്കിലെടുത്താണ് വിജയികളെ തീരുമാനിച്ചിരിക്കുന്നത്.
Post Your Comments